പാര്‍ട്ടി കഴിഞ്ഞാന്‍ പിന്നെ കട്ട ക്ഷീണമാണ്; ഹാങ്ങോവര്‍ മാറാന്‍ എന്തുചെയ്യണം? 

ഒരുപാട് സന്തോഷവും തിരക്കുകളില്‍ നിന്നൊരു മോചനവും തരുന്നതാണ് പാർട്ടികളെങ്കിലും ഇത് സമ്മാനിക്കുന്ന ക്ഷീണം അതിഭീകരമാണ്. ഇങ്ങനെയുള്ള ദിവസങ്ങളെ നമ്മുടെ വരുതിയിലാക്കാന്‍ എന്തുചെയ്യണം? 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്രിസ്മസും ന്യൂ ഇയറും ഒക്കെയായി കഴിഞ്ഞ കുറച്ച് നാളുകളായി പാര്‍ട്ടികളുടെ ബഹളമായിരുന്നു. നല്ല ഉഗ്രന്‍ ഭക്ഷണം ആസ്വദിച്ചും കിടിലന്‍ കോക്ടെയിലുമൊക്കെയായി ദിവസങ്ങള്‍ പോയി. ഒരുപാട് സന്തോഷവും തിരക്കുകളില്‍ നിന്നൊക്കെ ഒരു മോചനവും തരുന്നതാണ് ഇത്തരം ദിവസങ്ങളെങ്കിലും ഇത് സമ്മാനിക്കുന്ന ക്ഷീണം അതിഭീകരം തന്നെയാണ്. പാര്‍ട്ടിയുടെ പിറ്റേന്ന് നിര്‍ജ്ജലീകരണവും ക്ഷീണവും മുതല്‍ ഓക്കാനം, തലവേദന, വെളിച്ചത്തിലേക്ക് നോക്കിയാലുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പ്രശ്‌നങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ടാകും. ഇങ്ങനെയുള്ള ദിവസങ്ങളെ നമ്മുടെ വരുതിയിലാക്കാന്‍ എന്തുചെയ്യണം? ഇതാ ചില ടിപ്‌സ്...

ഒരുപാട് വെള്ളം 

മദ്യപാനം കൊണ്ടുണ്ടാകുന്ന നിര്‍ജ്ജലീകരണം ഹാങ്ങോവര്‍ ലക്ഷണങ്ങളെ കൂടുതല്‍ തീവ്രമാക്കും. ധാരാളം വെള്ളം കുടിക്കുന്നത് ഇത്തരം ബുദ്ധിമുട്ടുകളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായിക്കും. വിശപ്പ്, ക്ഷീണം, തലവേദന, തലകറക്കം എന്നിവയ്ക്ക് ആശ്വാസം കിട്ടാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

ഇഞ്ചി

ഹാങ്ങോവര്‍ മാറാനുള്ള ഏറ്റവും മികച്ച പ്രകൃതിദത്തമായ പ്രതിവിധികളില്‍ ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാല്‍ അത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും. 

നാരങ്ങാ വെള്ളം

പിഎച്ച് ന്യൂട്രലൈസേഷനെ സഹായിക്കുന്ന ആല്‍ക്കലിസ് നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. മദ്യം കുടിച്ചുകഴിഞ്ഞുള്ള ദഹനത്തിനും ഞൊടിയിടയില്‍ ഉന്മേഷം നല്‍കാനും നാരങ്ങ സഹായിക്കും. കരളിലടിഞ്ഞിട്ടുള്ള വിഷവസ്തുക്കളെ ഫില്‍റ്റര്‍ ചെയ്യാനും നാരങ്ങ നല്ലതാണ്. നാരങ്ങാവെള്ളമോ ലെമണ്‍ ടീയോ ഉണ്ടാക്കി കുടിക്കാവുന്നതാണ്. 

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ ഉയര്‍ന്ന ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വിഷവിമുക്തമാക്കും. ഓക്കാനം, തലവേദന, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുക തുടങ്ങിയ പതിവ് ഹാങ്ങോവര്‍ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഇത് സഹായിച്ചേക്കാം.

കാര്‍ബോഹൈഡ്രേറ്റ് 

ഹാങ്ങോവറുമായി ബന്ധപ്പെട്ട ക്ഷീണം, തലവേദന തുടങ്ങിയ ചില ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള കാരണം തലച്ചോറിന് ആവശ്യമായ പ്രാഥമിക ഇന്ധനം ലഭിക്കാത്തതാകാം. കൂടാതെ പതിവായി മദ്യപാന ശീലമുള്ളവര്‍ ഇതിനൊപ്പം ഭക്ഷണം കഴിക്കാന്‍ മറക്കാറുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ടോസ്റ്റ്, ജ്യൂസ് തുടങ്ങിയ ലളിതമായ ഭക്ഷണം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ സഹായിക്കും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com