ടെയ്‌ലർ സ്വിഫ്റ്റിന്റെ പൂച്ച ആള് ചില്ലറക്കാരിയല്ല; കോടികൾ സമ്പത്തുള്ള ഒലിവിയ ബെൻസൺ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2023 05:52 PM  |  

Last Updated: 06th January 2023 05:52 PM  |   A+A-   |  

taylor_swift_cat

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

മേരിക്കൻ പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ പൂച്ചയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒലിവിയ ബെൻസൺ എന്ന പൂച്ച ആള് ചില്ലറക്കാരിയല്ല. ലോകത്തെ ഏറ്റവും സമ്പന്നരായ വളർത്തുമൃഗങ്ങളിൽ മൂന്നാമതാണ് ഒലിവിയ. 97മില്ല്യൺ ഡോളർ അതായത് ഏകദേശം 800 കോടി രൂപയാണ് ഒലിവിയയുടെ മൂല്യം. 

ടെയ്‌ലർ സ്വിഫ്റ്റിനൊപ്പം പല വിഡിയോകളിലും മുഖം കാണിച്ചിട്ടുള്ള ഒലിവിയ സ്റ്റാറാകുകയായിരുന്നു. നിരവധി ബിഗ് ബജറ്റ് പരസ്യങ്ങളിലും ഒലിവിയ അഭിനയിച്ചിട്ടുണ്ട്. ഓൾ എബൗട്ട് കാറ്റ്‌സ് എന്ന വെബ്‌സൈറ്റാണ് ഇൻസ്റ്റഗ്രാമിൽ ലഭ്യമായ ഡാറ്റ ഉപയോഗിച്ച് ഒലിവിയയുടെ മൂല്യം കണക്കുകൂട്ടിയത്. ഓരോ വളർത്തുമൃഗങ്ങളുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് ലഭിക്കുന്ന വരുമാനവും അവരുടെ പോസ്റ്റുകൾ നേടുന്ന ലൈക്കുകളുടെ എണ്ണവുമെല്ലാം കണക്കുകൂട്ടിയാണ് മൂല്യം നിർണയിച്ചിരിക്കുന്നത്. 

ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഗൂന്തർ ആറാമൻ ആണ് ഏറ്റവും സമ്പന്നനായ വളർത്തുമൃഗം. 500 മില്ല്യൺ ഡോളർ ആണ് മൂല്യം. അന്തരിച്ച ജർമ്മൻ പ്രഭ്വി കാർലോട്ട ലീബൻസ്റ്റീന്റെ പ്രിയപ്പെട്ട വളർത്തുമൃഗമായിരുന്ന ഗുന്തർ മൂന്നാമന്റെ കൊച്ചുമകനാണ് ​ഗുന്തർ ആറാമൻ. ഇൻസ്റ്റ​ഗ്രാം താരമായ നള എന്ന പൂച്ചയാണ് രണ്ടാം സ്ഥാനത്ത്. 100 മില്ല്യൺ ഡോളറാണ് സമ്പത്ത്. 4.4 ദശലക്ഷം ഫോളോവേഴ്‌സുള്ള നള ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന പൂച്ച എന്ന ഗിന്നസ് റെക്കോർഡിന്റെ ഉടമ കൂടിയാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാട്ടാന സാന്നിധ്യം; ബത്തേരിയിലെ പത്തുവാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ