ഉയരമുള്ള തെങ്ങ് ഞൊടിയിടയിൽ കീഴടക്കി, കയറിയതിനേക്കാൾ സ്പീഡിൽ താഴേക്ക്; ഇതാണ് യഥാർത്ഥ സ്പൈഡർമാൻ, വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2023 12:53 PM |
Last Updated: 07th January 2023 12:58 PM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
അമാനുഷിക കഥാപാത്രമായ സ്പൈഡർമാന് ആരാധകർ ഏറെയാണ്. കുട്ടികളുടെ മനസ്സിൽ വീര പരിവേഷം തന്നെയാണ് സ്പൈഡർമാൻ നേടിയെടുത്തിരിക്കുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ നിങ്ങളാരെങ്കിലും സ്പൈഡർമാനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരാളുടെ വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്.
ഉയരമുള്ള തെങ്ങിന് മുകളിലേക്ക് ഞെടിയിടയിൽ കയറിപ്പോകുന്നയാളുടെ വിഡിയോയാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ചുറുചുറുക്കോടെ തെങ്ങിന്റെ മുകളിലെത്തിയ ഇയാൾ തേങ്ങ ഇടുകയും ചെയ്തു. കയറിയതിനേക്കാൾ വേഗതയിൽ തിരിച്ചിറങ്ങുന്നതും വിഡിയോയിൽ കാണാം. ദി ഒറിജിനൽ സ്പൈഡർമാൻ എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. താഴേയിറങ്ങി ഒരു കൂസലുമില്ലാതെ ഇയാൾ നടന്നുപോകുന്നത് കാണാം.
The original spiderman pic.twitter.com/RZCwVRnHFr
— Tansu YEĞEN (@TansuYegen) January 7, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
ടെയ്‌ലർ സ്വിഫ്റ്റിന്റെ പൂച്ച ആള് ചില്ലറക്കാരിയല്ല; കോടികൾ സമ്പത്തുള്ള ഒലിവിയ ബെൻസൺ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ