മിസ് യൂണിവേഴ്സ് അമേരിക്കൻ സുന്ദരി ആർബോണി ഗബ്രിയേൽ; കിരീടമണിയിച്ച് ഹർനാസ് സന്ധു 

അമേരിക്കൻ സുന്ദരി ആർബോണി ഗബ്രിയേൽ മിസ് യൂണിവേഴ്‌സ് 2022
ചിത്രം; ഫെയ്സ്ബുക്ക്
ചിത്രം; ഫെയ്സ്ബുക്ക്

വാഷിംഗ്ടൺ: മിസ് യൂണിവേഴ്‌സ് 2022 കിരീടം സ്വന്തമാക്കി അമേരിക്കൻ സുന്ദരി ആർബോണി ഗബ്രിയേൽ. 2021ലെ മിസ് യൂണിവേഴ്‌സായ ഇന്ത്യക്കാരി ഹർനാസ് സന്ധുവാണ് ആർബോണിയെ കിരീടം ചൂടിച്ചത്. വെനസ്വേലയുടെ അമാൻഡ ഡുഡാമെൽ ന്യൂമാൻ, ഡൊമിനിക്കൻ റിപബ്ലിക്കിന്റെ ആൻഡ്രീന മാർട്ടീനസ് എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പ്യൂർട്ട റിക്കോയുടെ ആഷ്‌ലി കരിനോ, കുരാക്കാവോയുടെ ഗബ്രിയേല ഡോസ് സാന്റോസ് എന്നിവർ ടോപ്പ് ഫൈവിലെത്തി. 

ഇന്ന് ന്യൂ ഓർലിയൻസിലാണ് മിസ് യൂണിവേഴ്സ് മത്സരം നടന്നത്. യുഎസ്സിലെ ടെക്‌സസ് സംസ്ഥാനത്തെ ഹൂസ്റ്റണിൽ നിന്നുള്ള ഫാഷൻ ഡിസൈനറാണ് 28കാരിയായ ആർബോണി. അമ്മ അമേരിക്കക്കാരിയും, പിതാവ് ഫിലിപ്പൈൻസ് വംശജനുമാണ്. മിസ് യൂണിവേഴ്സ് പട്ടം നേടിയാൽ സ്വന്തം തുണിത്തരങ്ങൾ ഉണ്ടാകുമ്പോൾ മലിനീകരണം പരമാവധി കുറയ്ക്കാൻ ശ്രമിക്കുമെന്നും റിസൈക്കിൾഡ് ഉപകരണങ്ങൾ ആയിരിക്കും ഉപയോഗിക്കുകയെന്നും ചോ​ദ്യോത്തര വേളയിൽ അവർ പറഞ്ഞു. മനുഷ്യക്കടത്തിനെയും, ഗാർഹിക പീഡനത്തെയും അതിജീവിച്ചവർക്ക് തയ്യിൽ ക്ലാസുകൾ എടുത്ത് കൊടുക്കുമെന്നും ആർബോണി വേദിയിൽ പ്രഖ്യാപിച്ചു. ഈ കിരീടം ഒരു പരിവർത്തനം സംഭവിച്ച നേതാവായി മാറാൻ ഉപയോഗപ്പെടുത്തുമെന്നായിരുന്നു ആർബോണിയുടെ വാക്കുകൾ. 

80 ലോകസുന്ദരിമാരാണ് വിവിധ രാജ്യങ്ങളിൽ നിന്നായി മിസ് യൂണിവേഴ്‌സ് പട്ടത്തിനായി മത്സരിച്ചത്. കർണാടകത്തിൽ നിന്നുള്ള ദിവിത റായ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ദിവിത ആദ്യ പതിനാറിലേക്ക് പ്രവേശിച്ചെങ്കിലും ആദ്യ അഞ്ചിലെത്താനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com