ഫുട്പാത്തിൽ വലിച്ചെറിഞ്ഞ കടലാസു കഷ്ണങ്ങൾ, പെറുക്കിയെടുത്ത് മോഹൻലാൽ; വൈറലായി വിഡിയോ

റോഡിൽ കിടന്ന കടലാസു കഷ്ണങ്ങൾ പെറുക്കി മാറ്റുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്
ഫുട്പാത്തിൽ കിടക്കുന്ന കടലാസ് കഷ്ണങ്ങൾ പെറുക്കിയെടുക്കുന്ന മോഹൻലാൽ/ വിഡിയോ സ്ക്രീൻഷോട്ട്
ഫുട്പാത്തിൽ കിടക്കുന്ന കടലാസ് കഷ്ണങ്ങൾ പെറുക്കിയെടുക്കുന്ന മോഹൻലാൽ/ വിഡിയോ സ്ക്രീൻഷോട്ട്

ലയാളികളുടെ ഇഷ്ട താരമാണ് മോഹൻലാൽ. താരത്തിന്റെ വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ വിദേശത്തുനിന്നുള്ള മോഹൻലാലിന്റെ ഒരു വിഡിയോ ആണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. റോഡിൽ കിടന്ന കടലാസു കഷ്ണങ്ങൾ പെറുക്കി മാറ്റുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. 

കാർ പാർക്ക് ചെയ്ത ശേഷം വണ്ടിയിൽ നിന്ന് ഇറങ്ങിയ മോഹൻലാൽ ഫുട്പാത്തിൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങൾ കാണുകയായിരുന്നു. ഒരു മടിയും കൂടാതെ ഉടൻ തന്നെ മോഹൻലാൽ ഇത് പെറുക്കി മാറ്റുകയായിരുന്നു. മോഹൻലാലിന്റെ ഫാൻസ്  പേജിലാണ് വീഡിയോ പ്രത്യക്ൽപ്പെട്ടത്. 

ആരാധകർക്കിടയിൽ ചർച്ചയാവുകയാണ് വിഡിയോ. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇത് ശരിക്കും ഒരു പാഠമാണെന്നും അദ്ദേഹം എപ്പോഴും ഡൗൺ ടു എർത്താണ് എന്നുമായിരുന്നു ഒരാളുടെ കമന്റ്. 

എലോൺ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും. കൂടാതെ മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭമായ ബറോസും റിലീസിന് തയാറെടുക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, പൃഥ്വിരാജിന്റെ എമ്പുരാൻ എന്നിവയും അണിയറയിൽ ഒരുങ്ങുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com