വന്ദേ ഭാരതിൽ സെൽഫിയെടുക്കാൻ കയറി, ഓട്ടോമാറ്റിക്ക് വാതിൽ അടഞ്ഞു ഇറങ്ങിയത് 159 കിലോമീറ്റർ അകലെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 01:07 PM  |  

Last Updated: 18th January 2023 01:12 PM  |   A+A-   |  

Collage_Maker-18-Jan-2023-01

ചിത്രം ട്വിറ്റർ

സെൽഫി കാരണം പ്രശസ്തരാകുന്നവരും പണി കിട്ടുന്നവരുമുണ്ട്. അത്തരത്തിൽ സെൽഫി കൊണ്ട് പണി കിട്ടിയ ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സെൽഫി എടുക്കാൻ ടെയിനിനുള്ളൽ കയറിയതിന് പിന്നാലെ ഓട്ടോമാറ്റിക്ക് വാതിൽ അടഞ്ഞതോടെ യുവാവ് വാതിൽ തുറക്കാൻ നടത്തുന്ന ശ്രമവും പിന്നാലെ വരുന്ന ടിക്കറ്റ് മാസ്റ്ററുടെ ചോദ്യം ചെയ്യലുമാണ് വീഡിയോയിൽ. 

വിശാഖപട്ടണത്തിൽ നിന്നും സെക്കന്തരാബാദിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനുള്ളിലാണ് സംഭവം. ട്രെയിൻ രാജമുന്ദ്രിയിലെത്തിയപ്പോൾ സെൽഫി എടുക്കാൻ യുവാവ് ട്രെയിനിനുള്ളിൽ ചാടി കയറി. എന്നാൽ അതിന് പിന്നാലെ വാതിലും അടഞ്ഞു. വാതിൽ തുറക്കാൻ നടത്തുന്ന ശ്രമം വിഫലമായതോടെ 159 കിലോമീറ്റർ അകലെ വിജയവാഡയിലാണ് ഇറങ്ങാൻ കഴിഞ്ഞത്. സെൽഫി ഭ്രാന്ത് എന്ന ക്യാപ്ഷനോടെ സൂര്യ റെഡ്ഡിയെന്ന വ്യക്തിയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'നിങ്ങൾ എന്തിനാണ് ഫോട്ടെയെടുക്കാൻ ട്രെയിനിനുള്ളിൽ കയറിയത്? നിങ്ങൾ എന്താണ് ചെയ്തത് നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഇനി അടുത്ത ആറ് മണിക്കൂർ ഈ വാതിൽ തുറക്കില്ല. അതുവരെ യാത്ര ആസ്വദിക്കൂ' എന്ന് ടിക്കറ്റ് മാസ്റ്റർ പറയുന്നതും വീഡിയോയിൽ കേൾക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുത്തനെയുള്ള മോൺസ്റ്റർ പൈത്തൺ കൊടുമുടി കീഴടക്കി ആറം​ഗ സംഘം; സഹാസികതയ്ക്ക് പിഴ ഏഴ് കോടി രൂപ, വിഡിയോ വൈറൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ