ജീവിതം അടിപൊളിയാക്കാൻ വലിയ സൗഹൃദവലയമൊന്നും വേണ്ട, ഇതുപോലൊരു കട്ട കൂട്ട് മതി; മനോഹര വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2023 04:57 PM |
Last Updated: 27th January 2023 05:18 PM | A+A A- |

വിഡിയോ സ്‌ക്രീന്‍ഷോട്ട്
'എനിക്കങ്ങനെ ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല', എന്നുപറഞ്ഞ് തളർന്നിരിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ ജീവിതം മനോഹരമാക്കാൻ വലിയ കൂട്ടുകെട്ടൊന്നും വേണ്ട എന്ന് കാണിച്ചുതരുകയാണ് വളർത്തുനായയ്ക്കൊപ്പം ബേസ്ബോൾ കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ. വിശ്വസിക്കാൻ കഴിയുന്ന ഒരോറ്റ സുഹൃത്തുണ്ടെങ്കിൽ ജീവിതം അടിപൊളിയാക്കാൻ അതുമതിയെന്ന് പറയുകയാണ് ഈ വിഡിയോ.
ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര ആണ് ഈ മനോഹര വിഡിയോ പങ്കുവച്ചത്. ഒരു ആൺകുട്ടി വടിയുടെ മുകളിൽ പന്ത് വെച്ച് തന്റെ കൈയിലെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിക്കുന്നത് കാണാം. കുട്ടി അടിച്ചുവിട്ട പന്ത് ഒപ്പമുണ്ടായിരുന്ന വളർത്തുനായ പിന്നാലെ ഓടി എടുത്തുകൊണ്ടുവരുന്നതാണ് വിഡിയോയിലെ കാഴ്ച. 'ജീവിതം ആസ്വദിക്കാൻ നമുക്ക് വലിയ ഗാങ് ആവശ്യമില്ല, 1-2 യഥാർത്ഥ സുഹൃത്തുക്കൾ മതി' എന്നുകുറിച്ചാണ് ദിപാൻഷു കബ്ര വിഡിയോ പങ്കുവച്ചത്.
We don't need big gangs to enjoy life, just 1-2 true buddies are more than enough. pic.twitter.com/L9AFEkSt2A
— Dipanshu Kabra (@ipskabra) January 23, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
88 പൗണ്ട് ഭാരം, 16 അടി നീളം; ഭീമന്‍ പെരുമ്പാമ്പിനെ വെറുംകൈ കൊണ്ട് പിടികൂടുന്ന യുവാവ്- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ