റസ്‌റ്റോറന്റിലെത്തി ഓര്‍ഡര്‍ ചെയ്തത് ബ്ലൂ റിങ്ഡ് ഒക്ടോപസിനെ; കഴിച്ചാലുടന്‍ ശരീരം മരവിക്കും, നിമിഷങ്ങള്‍ക്കുള്ളില്‍ മരണം; രക്ഷപെട്ടത് തലനാരിഴയ്ക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2023 03:14 PM  |  

Last Updated: 29th January 2023 03:14 PM  |   A+A-   |  

octopus

പ്രതീകാത്മക ചിത്രം/ ട്വിറ്റർ

 

റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്ക് ലഭിച്ചത് നീരാളി വര്‍ഗ്ഗത്തിലെ അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ 
ര്‍ഡര്‍ ചെയ്ത ഭക്ഷണം മുന്നിലെത്തിയപ്പോള്‍ പ്ലേറ്റില്‍ കണ്ടത് അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ. ചൈനയിലെ ഒരു റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്കാണ് നീരാളി വര്‍ഗ്ഗത്തിലെ അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ ലഭിച്ചത്. വിഭവത്തിന്റെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതുകൊണ്ടാണ് ഇയാള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചിത്രം കണ്ട ഒരു സയന്‍സ് ബ്ലോഗറാണ് ഇത് കഴിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. 

സയനൈഡിനെക്കാള്‍ 1200 മടങ്ങ് ശക്തമാണ് ബ്ലൂ റിങ്ഡ് ഒക്ടോപസിന്റെ വിഷം. ഇത് ശരീരത്തെ മിനിറ്റുകള്‍ക്കുള്ളില്‍ മരവിപ്പിക്കുന്നു. ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ വലിച്ചെടുക്കാനുള്ള ശേഷിയെ തടഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും. ന്യൂറോടോക്‌സിന്‍ ടെട്രഡോടോക്‌സിന്‍ എന്ന ഘടകമാണ് വിഷത്തില്‍ അടങ്ങിയിട്ടുള്ളത്. 

ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള റെസ്റ്റോറന്റിലെത്തിയപ്പോള്‍ നിരവധി നീരാളികളെ നിറച്ച ഒരു ബാസ്‌ക്കറ്റ് മുന്നിലേക്കെത്തി. ഇതില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ ആള്‍ തന്നെയാണ് ബ്ലൂ റിങ്ഡ് ഒക്ടോപസിനെ തെരഞ്ഞെടുത്തത്. ഉടന്‍തന്നെ ഒരു ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് കണ്ടാണ്. ബോ വാ സാ ഷി എന്നയാള്‍ മുന്നറിയിപ്പുമായി എത്തിയത്. "ഇതൊരു ബ്ലൂ റിങ്ഡ് ഒക്ടോപസ് ആണ്. ഇതിന്റെ വിഷാം വളരെ ശക്തമാണ്, ചൂടാക്കിയാല്‍ നിര്‍വീര്യമാകില്ല. ഇവ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന സാധാരണ നീരാളികളുമായി അബദ്ധത്തില്‍ കലരുന്നത്  കണ്ടിട്ടുണ്ട്, എന്നിരുന്നാലും ഇത് സംഭവിക്കാനുള്ള സാധ്യത വളരെ അപൂര്‍വ്വമാണ്", ചിത്രത്തിന് മറുപടിയായി അയാള്‍ കുറിച്ചു. ഈ മറുപടി വായിച്ച് പ്ലേറ്റിലെ ഭക്ഷണം മടക്കി നല്‍കിയെന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വ്യക്തി മറുപടി കുറിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡയനയ്ക്ക് വേണ്ടി മാത്രം തീർത്ത വസ്ത്രം,ധരിച്ചത് മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ്, റെക്കോഡിട്ട പർപ്പിൾ ​ഗൗൺ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ