ഡയനയ്ക്ക് വേണ്ടി മാത്രം തീർത്ത വസ്ത്രം,ധരിച്ചത് മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ്, റെക്കോഡിട്ട പർപ്പിൾ ​ഗൗൺ

80,000 മുതൽ 1,20,000 ഡോളർ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക എന്നാൽ 6,04,800 ഡോളർ ലഭിച്ചു.
ഡയാനയുടെ ​ഗൗണിന് ആറ് ലക്ഷം ഡോളർ
ഡയാനയുടെ ​ഗൗണിന് ആറ് ലക്ഷം ഡോളർ

യാനയ്ക്കായി മാത്രം തുന്നിയ പർപ്പിൾ വെൽവെറ്റ് ​ഗൗൺ. സ്‌ട്രാപ്‌ലെസ് ഓഫ് ഷോൾഡർ ​ഗൗൺ ഡയനയ്ക്ക് വേണ്ടി വിക്ടര്‍ എഡിസ്റ്റീന്‍ ആണ് 1989 ഡിസൈൻ ചെയ്‌തത്.  1991ൽ പകർത്തിയ ഒരു ഔദ്യോഗിക ചിത്രത്തിലും മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് നടന്ന വാനിറ്റി ഫയർ ഫോട്ടോഷൂട്ടിലും ഡയാന രാജകുമാരി ഈ ഗൗൺ ധരിച്ചിരുന്നു. റെക്കോഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു പോയ ​ഗൗണിന് ആറ് ലക്ഷം ഡോളറാണ് ലഭിച്ചത്.

80,000 മുതൽ 1,20,000 ഡോളർ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക. എന്നാൽ ഇതിന്റെ അഞ്ചിരട്ടി തുകയാണ് ലഭിച്ചത്. പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആയിരുന്നു ലേലം സംഘടിപ്പിച്ചത്.  കിരീടത്തിന്റെ രൂപത്തിലാണ് വസ്ത്രം ഡിസൈൻ ചെയ്‌തിരിക്കുന്നത്. 1989-ലെ വിക്ടര്‍ എഡിസ്റ്റീന്‍റെ ഓട്ടം കളക്ഷന്റെ ഭാഗമായായിരുന്നു വസ്ത്രം നിർമിച്ചത്. 

1982 മുതൽ 1993 വരെ എഡൽസ്റ്റീലായിരുന്നു ഡയാനയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നത്. 1997ലാണ് ഈ വസ്‌ത്രം ആദ്യമായി ഡയാന ലേലത്തിന് വിൽക്കാൻ തീരുമാനിച്ചത്. അന്ന് 24,150 ഡോളറിനായിരുന്നു വസ്‌ത്രം ലേലത്തിൽ പോയത്. എയിഡ്സ് ക്രൈസിസ് ട്രസ്റ്റ് ആൻഡ് റോയൽ മാർസ്ഡെൻ ഹോസ്പിറ്റലിന് വേണ്ടിയായിരുന്ന അന്ന് ആ ലേലത്തുക ഉപയോ​ഗിച്ചത്. ഏതാണ്ട് 80 ഓളം വസ്ത്രങ്ങള്‍ ഡയാന ലേലത്തില്‍ വിറ്റു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com