ഇറാനില്‍ ഭൂചലനം; ഏഴു മരണം; 400 ലേറെ പേര്‍ക്ക് പരിക്ക്

വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടെഹ്‌റാന്‍: ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഏഴു പേര്‍ മരിച്ചു. 440 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. 

റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.  ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ തബ്രിസ് നദരത്തിലടക്കം പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഭൂചലനത്തെത്തുടര്‍ന്ന് ഖോയി നിഗരത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com