'സിനിമയിലെ ഒരു ആക്ഷൻ രം​ഗം കണ്ട ഫീൽ'; സിംഹങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആനകളുടെ 'സർക്കിൾ ഓപ്പറേഷൻ', വിഡിയോ

കുട്ടിയാനകളെ ഉള്ളിലാക്കി അവർക്ക് ചുറ്റും നിലയുറപ്പിച്ച് മുതിർന്ന ആനകൾ
സിംഹങ്ങളിൽ നിന്നും ചെറുത്തു നിന്ന് ആനക്കൂട്ടം/ ട്വിറ്റർ വിഡിയോ
സിംഹങ്ങളിൽ നിന്നും ചെറുത്തു നിന്ന് ആനക്കൂട്ടം/ ട്വിറ്റർ വിഡിയോ

ങ്ങ് കേരളത്തിൽ ജനവാസമേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടനക്കൂട്ടത്തെ കൊണ്ട് പൊറുതിമുട്ടുമ്പോൾ സോഷ്യൽമീഡിയയുടെ കയ്യടി നേടുകയാണ് ആഫ്രിക്കൻ വനാന്തരങ്ങളിലെ ഒരു ആനക്കൂട്ടം. കുട്ടിയാനകളെ ലക്ഷ്യം വെച്ച് പാഞ്ഞ് അടുക്കുന്ന സിംഹങ്ങളെ ആനക്കൂട്ടം ചെറുത്തു തോൽപ്പിക്കുന്നതാണ് വിഡിയോ. മൂന്നു കുട്ടിയാനകളും അഞ്ച് മുതിർന്ന ആനകളും ചേർന്നതാണ് ആനക്കൂട്ടം. 

ആനക്കൂട്ടം നടന്നു നീങ്ങുന്നതിനിടെ രണ്ട് സിംഹങ്ങൾ കുട്ടിയാനകളെ ലക്ഷ്യം വച്ച് പാ‍ഞ്ഞടുക്കുന്നത് വിഡിയോയിൽ കാണാം. തൊട്ടടുത്ത നിമിഷം, കുട്ടിയാനകളെ ഉള്ളിലാക്കി അവർക്ക് ചുറ്റും ഏത് ആക്രമണവും ചെറുക്കാൻ സജ്ജമെന്ന നിലയിൽ മുതിർന്ന ആനകൾ നിലയുറപ്പിച്ചതോടെ സിംഹങ്ങൾ ശ്രമം ഉപേക്ഷിച്ച് ഓടുന്നതും വിഡിയോയിൽ കാണാം. 'സിനിമയിൽ ആക്ഷൻ രം​ഗം പോലെ കുളിരുകോരുന്ന രം​ഗ'മെന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന കമന്റ്.  

ആക്രമത്തെ വളരെ തയ്യറെടുപ്പോടെയാണ് ആനകൾ ചെറുത്തത്. ഐഎഫിഎസ് ഉദ്യോ​ഗസ്ഥൻ സുശാന്ത നന്ദയുടെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ച വിഡിയോ നിരവധി ആളുകളാണ് ഇതിനോടകം കണ്ടത്. സിംഹങ്ങൾ കുട്ടിയാനകളെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആനകളുടെ സംരക്ഷണ വലയത്തിലായതിനാൽ തൊടാൻ പോലും കഴിഞ്ഞില്ല. ഇത്രയും ജാഗ്രതയോടെ ആക്രമകാരികളായ മൃഗങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ മറ്റൊരു ജീവിക്കും സാധിക്കില്ലെന്ന ക്യാപ്ഷനോടെയാണ് സുശാന്ത നന്ദ വിഡിയോ പങ്കുവെച്ചത്.

ആനകളുടെ ബുദ്ധിപരമായ നീക്കത്തെ പ്രശംസിച്ച് നിരവധി ആളുകൾ കമന്റ് ചെയ്‌തു. 'കുഞ്ഞുങ്ങൾ അഭനം തേടി, മുതിർന്നവർ സംരക്ഷണം ഒരുക്കി, സർക്കിൾ!'- എന്നായിരുന്നു ഒരാളുടെ കമന്റ്. കാട്ടുപോത്തും ഇത്തരം ചെറുത്തു നിൽപ്പ് നടത്താറുണ്ടെ‌ന്നും ചിലർ കമന്റ് ചെയ്‌തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com