ഷൽമലി/ വിഡിയോ സ്ക്രീൻഷോട്ട്
ഷൽമലി/ വിഡിയോ സ്ക്രീൻഷോട്ട്

അമ്മയ്‌ക്ക് സ്വരസ്ഥാനം ചൊല്ലിക്കൊടുത്ത് കൊച്ചുമിടുക്കി; ഷൽമലിയെ പ്രശംസിച്ച് സോഷ്യൽമീഡിയ, വിഡിയോ

അമ്മയ്‌ക്ക് സ്വരസ്ഥാനങ്ങൾ പറഞ്ഞു കൊടുത്ത് ഷൽമലി
Published on

പിയാനോ വായനയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും ഞെട്ടിച്ച കൊച്ചു മിടുക്കി ഷൽമലി വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇക്കുറി അമ്മയ്‌ക്ക് സ്വരസ്ഥാനം പറഞ്ഞു കൊടുക്കുകയാണ് ഷൽമലി. വിഡിയോ വളരെ വേ​ഗം വൈറലായി. 

അമ്മ പ്രരംഭ സ്വരങ്ങൾ പാടാൻ തുടങ്ങുമ്പോൾ അവൾ തിരുത്തുന്നു. തെറ്റുപറ്റിയതെവിടെ എന്ന് ചോദിക്കുമ്പോൾ അമ്മയ്‌ക്ക് ഷാൽമലി സ്വരസ്ഥാനങ്ങൾ പാടികൊടുക്കുന്നതാണ് വിഡിയോയിൽ. ഇന്ന സ്ഥലത്ത് ഹമ്മിം​ഗ് വേണമെന്നും ​'ഗമക' എന്നാണെന്നും തിരുത്തി പാടിക്കേൾപ്പിക്കുന്നു.

ആനന്ദ് കുമാർ എന്ന വ്യക്തിയാണ് വിഡിയോ ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചത്. 'ഇത്തരം മ്യൂസിക്കൽ നോട്ടുകൾ ശ്രദ്ധിച്ച് തന്റെ അമ്മയെ പോലും തിരുത്തുന്നു. മോദിജി ഉൾപ്പെടെ എല്ലാവരെയും തന്റെ പിയാനോ കഴിവുകൾ കൊണ്ട് അമ്പരപ്പിച്ച ഷൽമലി അനു​ഗ്രഹീതയാണ്'- എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.

നിരവധി ആളുകൾ ഷൽമലിയെ അഭിനന്ദിച്ച് രം​ഗത്തെത്തി. ഭാവിയിൽ വലിയ സം​ഗീതജ്ഞ ആകുമെന്ന് കമന്റിലൂടെ ആരാധകർ ഷൽമലിയെ ആശംസിച്ചു. നേരത്തെ ഷൽമലി പിയാനോ വായിക്കുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com