

90-ാം വയസിലും ജിം ആറിംഗ്ടൺ സ്‌ട്രോങ് ആണ്. 30കാരന്റെ ചുറുചുറുക്കോടെ എല്ലാ ദിവസലും ജിമ്മിൽ പോയി വ്യായാമം കൃത്യമായി ചെയ്യും. 2015 -ൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബിൽഡർ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയ ജിം ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
റെനോയിൽ നടന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് പ്രൊഫഷണൽ ലീഗ് ഇവന്റിൽ പങ്കെടുത്ത് ജിം ആറിംഗ്ടൺ സ്വന്തം റെക്കോർഡ് തകർത്തു. 70 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും 80 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും അദ്ദേഹം കരസ്തമാക്കി.
ജനിക്കുമ്പോൾ വെറും രണ്ടര കിലോ മാത്രമായിരുന്നു തന്റെ ഭാരം. ചെറുപ്പകാലം മുഴുവൻ ആസ്‌മ പോലുള്ള പല രോഗങ്ങളാലും പ്രയാസപ്പെട്ടു. തനിക്ക് വേണ്ടി തന്റെ മാതാപിതാക്കൾ ഏറെ കഷ്‌ടപ്പെട്ടിരുന്നുവെന്നും ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പിന്നീട് 1947ൽ തനിക്ക് 15 വയസുള്ളപ്പോഴാണ് ബോഡി ബിൽഡിങ് ശ്രദ്ധിച്ചു തുടങ്ങിയെന്നും ഇന്നും അത് തുടരുന്നു എന്നും അദ്ദേഹം പറയുന്നു.
ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം വ്യായാമത്തിനായി മാറ്റിവെച്ചിട്ടുണ്ട്. അതിൽ ഓരോ ദിവസവും രണ്ടു മണിക്കൂർ വീതം കൃത്യമായി വ്യായാമം ചെയ്യും. ഒലിവ് ഓയിൽ, കൂൺ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് പ്രധാനമായും കഴിക്കുന്നത്. 'ഗിന്നസ് റെക്കോഡ് കിട്ടിയപ്പോള്‍ പുതിയൊരു ലോകം എനിക്കു മുന്നില്‍ തുറന്നതു പോലെ തോന്നി. എന്നെ എന്നും അത് മുന്നോട്ട് നയിച്ചു'. കൃത്യമായി ആരോഗ്യം സൂക്ഷിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താൽ 80കളിലും 90 കളിലും വരെ ചുറുചുറുക്കോടെ ജീവിക്കാൻ നമുക്ക് കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates