വീടിന് വാടക 2.5 ലക്ഷം, മുൻകൂറായി 25 ലക്ഷം അടയ്‌ക്കണം; പണമില്ലെങ്കിൽ ലോണിനുള്ള ഓപ്‌ഷനും നൽകി ആപ്പ്; അമ്പരന്ന് സോഷ്യൽമീഡിയ

ലോണിന് അപേക്ഷിക്കാനുള്ള ഓപ്‌ഷനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 
നോ ബ്രോക്കർ ആപ്പിൽ വന്ന പരസ്യം, ബം​ഗളൂരു ന​ഗരം/ ട്വിറ്റർ
നോ ബ്രോക്കർ ആപ്പിൽ വന്ന പരസ്യം, ബം​ഗളൂരു ന​ഗരം/ ട്വിറ്റർ

ന്ത്യയുടെ ഐടി തലസ്ഥാനമെന്ന് അറിയപ്പെടുന്ന ബം​ഗളൂരുവിൽ പൊതുവെ ജീവിത ചിലവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ നഗരത്തിൽ ഒരു വീടു സാധാരണനിലയിൽ വാടകയ്‌ക്ക് കിട്ടുക എന്നത് പലപ്പോഴും വലിയൊരു പ്രശ്നമാണ്. ഒരു ഫ്ലാറ്റ് ലിസ്റ്റിംഗ് സൈറ്റിൽ ബം​ഗളൂരു ന​ഗരത്തിൽ നാലു കിടപ്പു മുറികളുള്ള ഒരു ഫ്ലാറ്റിന്റെ വാടകയാണ് സോഷ്യൽ മീഡിയയെ ഇപ്പോൾ അമ്പരപ്പിക്കുന്നത്.

എച്ച്എസ്ആർ ലേഔട്ട് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റ് 5,195 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 2.5 ലക്ഷം രൂപയാണ് ഫ്ലാറ്റിന്‍റെ  പ്രതിമാസ വാടകയായി കാണിച്ചിരിക്കുന്നത്. മുൻകൂറായി 25 ലക്ഷം രൂപ അടയ്‌ക്കണം എന്നും ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ തുക അടയ്‌ക്കുന്നതിന് പണമില്ലെങ്കിൽ ലോണിന് അപേക്ഷിക്കാനുള്ള ഓപ്‌ഷനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. 

തേജസ്വി ശ്രീവാസ്തവ എന്ന വ്യക്തിയുടെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ച നോ ബ്രോക്കർ ആപ്പിൽ വന്ന പരസ്യത്തിന്റെ സ്ക്രീൻഷോട്ട് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്‌ക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരിച്ച് രം​ഗത്തെത്തിയത്. 'വൃക്ക വിൽക്കാൻ കൂടിയുള്ള ഓപ്‌ഷൻ ആപ്പിൽ ഉൾപ്പെടുത്താമായിരുന്നു' എന്നായിരുന്നു ഒരാൾ പോസ്റ്റിന് താഴെ വന്ന കമന്റ് ചെയ്‌തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com