വളര്‍ത്തുനായക്ക് പിറന്നാള്‍ സര്‍പ്രൈസ്; 16 ലക്ഷത്തിന്റെ ഗംഭീര പട്ടികൂട്, കിടപ്പുമുറി മുതല്‍ ടി വി വരെ, വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th June 2023 05:40 PM |
Last Updated: 04th June 2023 05:40 PM | A+A A- |

വീഡിയോ സ്ക്രീൻഷോട്ട്
കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയും യാത്ര പോയുമൊക്കെ വളര്‍ത്തുനായയുടെ ജന്മദിനം ആഘോഷിക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. എന്നാല്‍, വളര്‍ത്തുനായയ്ക്ക് പിറന്നാള്‍ സമ്മാനമായി കൊട്ടാരം പോലൊരു കൂട് സമ്മാനിച്ചിരിക്കുകയാണ് ഒരു ഉടമ. 16ലക്ഷത്തിലേറെ രൂപ മുടക്കിയാണ് പിറന്നാള്‍ സമ്മാനമായി പട്ടികൂട് നിര്‍മ്മിച്ചിരിക്കുന്നത്.
ബ്രെന്റ് റിവേറ എന്ന യൂട്യൂബറാണ് തന്റെ പ്രിയപ്പെട്ട നായയ്ക്കായി വീടൊരുക്കിയത്. ചാര്‍ലി എന്നാണ് നായയുടെ പേര്. ലിവിങ് റൂം, കിടപ്പുമുറി, ബാക്ക്‌യാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ചാര്‍ലീസ് ഹൗസ് എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. വലിയ സോഫ, ടി വി, നായയ്ക്ക് കിടക്കാന്‍ കട്ടില്‍ എന്നിവ അടക്കമുള്ള സജ്ജീകരണങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
'നിനക്ക് എന്തെങ്കിലും പറ്റിയെങ്കിലോ...' ഉള്ളുലയ്‌ക്കും ഈ അമ്മയും മകനും; വൈറൽ വിഡിയോ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ