സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് തുരത്തി കാട്ടുപോത്ത്, വിജയശ്രീലാളിതനായി നദി കടന്നുവരുന്ന രംഗം; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th June 2023 02:55 PM |
Last Updated: 06th June 2023 04:48 PM | A+A A- |

വിഡിയോ ദൃശ്യം
ഒരു സിംഹക്കൂട്ടത്തിന് നടുവില്‍ ഒറ്റയ്ക്ക് പെട്ടുപോകുന്ന കാട്ടുപോത്തിന്റെ അവസ്ഥ എന്തായിരിക്കും? സിംഹങ്ങളെല്ലാം ചേര്‍ന്ന് പോത്തിനെ വിരട്ടുമെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വിഡിയോയില്‍ പത്തോളം സിംഹങ്ങളെ ഒറ്റയ്ക്ക് നേരിട്ടിരിക്കുകയാണ് ഒരു പോത്ത്.
നദിയുടെ മറുകരയില്‍ നടക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. എലിഫന്റ് വോക്ക് റിട്രീറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. നദിയില്‍ വെള്ളം കുടിക്കാന്‍ ഒറ്റയ്‌ക്കെത്തിയതായിരുന്നു പോത്ത്. സിംഹക്കൂട്ടം അവനെ പിന്തുടരാന്‍ തുടങ്ങി. പക്ഷെ സിംഹത്തെക്കണ്ടതും പോത്ത് അക്രമസ്വഭാവം പുറത്തെടുത്തു. ചില സിംഹങ്ങള്‍ ഇത് കണ്ടതും പരിഭ്രമിച്ചു. അതുകൊണ്ട് അവര്‍ പിന്‍വാങ്ങുന്നതാണ് വിഡിയോയില്‍ കാണുന്നത്. പോത്താകട്ടെ വിജയശ്രീലാളിതനായി നദി കടന്ന് മറുകരയിലേക്കെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ