'ഗെയിം ഓഫ് ത്രോൺസ്' താരങ്ങൾ കേരളത്തിൽ വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

'ഗെയിം ഓഫ് ത്രോൺസ്' താരങ്ങളുടെ എഐ ചിത്രങ്ങൾ വൈറൽ
ഡെയ്‌നറിസ് ടാർഗേറിയനും ജോൺ സ്‌നോയും/ ഇൻസ്റ്റ​ഗ്രാം
ഡെയ്‌നറിസ് ടാർഗേറിയനും ജോൺ സ്‌നോയും/ ഇൻസ്റ്റ​ഗ്രാം

'ഗെയിം ഓഫ് ത്രോൺസ്' താരങ്ങളായ ഡെയ്‌നറിസ് ടാർഗേറിയനും ജോൺ സ്‌നോയും കേരളത്തിൽ വിവാഹിതരായി. കേട്ടാൽ വിശ്വസിക്കാത്തവർ ഈ ചിത്രങ്ങൾ ഒന്നു കാണൂ...

സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന ഇവരുടെ വിവാഹ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇത് എങ്ങനെ സാധിച്ചുവെന്നാണ് എല്ലാവരുടെയും സംശയം. ​​ഗോകുൽ പിള്ള എന്ന ആർട്ടിസ്റ്റ് ആണ് ഈ ചിത്രങ്ങൾക്ക് പിന്നിൽ. 

ഇരുവരുടെയും മനോഹര എഐ ചിത്രങ്ങൾ വിത്ത്​ഗോകുൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ​ഗോകുൽ പങ്കുവെച്ചിരിക്കുന്നത്. പരമ്പരാ​ഗത 
ഭം​ഗിയിലുള്ള ആഭരണങ്ങളും ലഹങ്കയും അണിഞ്ഞാണ് ചിത്രത്തിൽ ഡെയ്നറി ടാർഗേറിയൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുർത്തയും പൈജാമയുമാണ് ജോൺ സ്നോയുടെ വേഷം. കിറ്റ് ഹാരിംഗ്ടണും എമിലിയ ക്ലാർക്കുമാണ് സീരിസിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'ഇവർ കേരളത്തിൽ വിവാഹിതരായി... വിശ്വസിക്കണം, എന്നേയും കല്യാണം ക്ഷണിച്ചിട്ടുണ്ട്'- എന്ന കുറിപ്പോടെയാണ് ​ഗോകുൽ എഐ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഡെയ്‌നറിസ് ടാർഗേറിയനും ജോൺ സ്‌നോയും മാത്രമല്ല ഹാരി പോർട്ടർ കഥാപാത്രങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലാം ​ഗോകുലിന്റെ ചിന്തകൾക്കൊപ്പം രൂപവും ഭാവവും മാറിയിട്ടുണ്ട്. നിരവധി ആളുകൾ ചിത്രങ്ങൾക്ക് പ്രതികരിച്ച് രം​ഗത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com