ഡയാന രാജകുമാരിയുടെ 'ബ്ലാക്ക് ഷീപ്' സ്വറ്റർ/ ട്വിറ്റർ
ഡയാന രാജകുമാരിയുടെ 'ബ്ലാക്ക് ഷീപ്' സ്വറ്റർ/ ട്വിറ്റർ

വെളുത്ത ആട്ടിൻ കുട്ടികൾക്കിടയിൽ കൂട്ടംത്തെറ്റി കറുത്ത ആട്ടിൻ കുട്ടി; ഡയാന രാജകുമാരിയുടെ 'ബ്ലാക്ക് ഷീപ്' സ്വറ്റർ ലേലത്തിന്

ഡയാന രാജകുമാരിയുടെ 'ബ്ലാക്ക് ഷീപ്' സ്വറ്റർ ലേലത്തിന്

യാന രാജകുമാരിയുടെ പ്രശസ്‌തമായ 'ബ്ലാക്ക് ഷീപ്' സ്വറ്റർ ലേലത്തിന്. ന്യൂയോർക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആർട്ട് കമ്പനിയാണ് ലേലം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഓ​ഗസ്റ്റ് 31നു സെപ്‌റ്റംബർ 14നുമിടെയാണ് ലേലം. ഓൺലൈൻ വഴിയും ലേലത്തിൽ പങ്കെടുക്കാം. 65 ലക്ഷം രൂപയാണ് ആദ്യ വിലയായി സ്വറ്ററിന് നിശ്ചയിച്ചിരിക്കുന്നത്.

1981ലാണ് ഡയാന രാജകുമാരി ഈ സ്വറ്റർ ആദ്യമായി അണിയുന്നത്. 19-ാം വയസിൽ വിവാഹത്തിന് ഒരു മാസം മുൻപ് ചാൾസ് രാജകുമാരനൊപ്പം ഒരു പോളോ മത്സരത്തിന് വന്നപ്പോഴായിരുന്നു അത്. ചുവപ്പിൽ നിറയെ വെളുത്ത ആട്ടിൻ കുട്ടികളാണ് ഉള്ളത്. ഇതിൽ ഒരു ആട്ടിൻ കുട്ടി കറുത്ത നിറത്തിലാണ്. രാജകുടുംബാം​ഗങ്ങളിൽ നിന്നും എപ്പോഴും വ്യത്യസ്തമായ ഡയാനയുടെ വ്യക്തിത്വമാണ് ഡിസൈന് പിന്നിൽ. സാലി മ്യൂർ, ജൊവാന്ന ഒസ്ബോൺ എന്നിവരാണ് ഡയാന രാജകുമാരിക്ക് വേണ്ടി സ്വറ്റർ ഡിസൈൻ ചെയ്‌തത്.

പഴയ ചില ഡിസൈനുകൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റർ കിട്ടിയതെന്ന് സോത്ത്ബീസ് അറിയിച്ചു. സ്വറ്ററിന് ചെറിയ കേടുപാട് ഉണ്ടായപ്പോൾ അതു ശരിയാക്കാൻ ഡിസൈനർമാർക്ക് തിരിച്ചയച്ചിരുന്നു. എന്നാൽ പുതിയ സ്വറ്ററാണ് ഡിസൈനർമാർ അന്ന് രാജകുടുംബത്തിലേക്ക് അയച്ചത്. പിന്നീട് പഴയത് ഒരു പെട്ടിയിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ഇപ്പോൾ ലേലത്തിന് വെക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com