വെള്ളക്കുപ്പികൾ റിയൂസ് ചെയ്യാറുണ്ടോ? ഇവയിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2023 12:00 PM  |  

Last Updated: 14th March 2023 12:00 PM  |   A+A-   |  

bottle

പ്രതീകാത്മക ചിത്രം

 

പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പികളിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് അധികം ബാക്ടീരിയകൾ അടങ്ങിയിരിക്കുമെന്ന് പഠനം. വ്യത്യസ്ത തരത്തിലുള്ള വെള്ളക്കുപ്പികൾ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് ഇവയിൽ ഗ്രാം നെഗറ്റീവ്, ബാസിലസ് ബാക്ടീരിയകളെ കണ്ടെത്തിയത്. 

വ്യത്യസ്ത തരം അടപ്പുകളുള്ള കുപ്പികളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. സ്പൗട്ട് ലിഡ്, സ്ക്രൂ ടോപ്പ്, സ്ട്രോ ലിഡ്, സ്ക്വീസ് ടോപ്പ് എന്നിവയാണ് പഠനത്തിന് ഉപയോ​ഗിച്ചത്. ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആന്റിബയോടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധകൾക്ക് കാരണമാകുമെന്നും ചിലതരം ബാസിലസ് ദഹനനാളത്തിൽ പ്രശ്നമുണ്ടാക്കുമെന്നും പഠനം നടത്തിയ ഗവേഷകർ പറഞ്ഞു. 

അടുക്കളയിൽ പാത്രങ്ങളും മറ്റും കഴുകുന്ന സിങ്കിന്റെ ഇരട്ടി അണുക്കൾ കുപ്പുകളിൽ ഉണ്ടെന്നും പഠനത്തിൽ പറയുന്നു. കമ്പ്യൂട്ടർ മൗസിന്റെ നാലിരട്ടിയാണ് കുപ്പികളിലെ ബാക്ടീരിയ. വളർത്തുമൃ​ഗങ്ങൾ വെള്ളം കുടിക്കുന്ന പാത്രത്തേക്കാൾ 14 മടങ്ങ് കൂടുതൽ ബാക്ടീരിയ കുപ്പികളിൽ ഉണ്ടെന്നും പഠനത്തിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുഞ്ഞ് ജിറാഫിന്റെ കഴുത്തിൽ പിടിമുറുക്കി പെൺ സിംഹം, കുതിച്ചുപാഞ്ഞെത്തി അമ്മ; വിഡിയോ വൈറല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ