ചിത്രം ട്വിറ്റർ
ചിത്രം ട്വിറ്റർ

14 മുതൽ 92 വയസു വരെ വായിച്ചു തീർത്ത പുസ്‌തകങ്ങൾ, ലിസ്റ്റുണ്ടാക്കി മുത്തശി; അതിശയിച്ച് സമൂഹമാധ്യമങ്ങൾ

വായിച്ച പുസ്‌തകങ്ങളുടെ ഒരു റെക്കോഡ് ഉണ്ടാക്കി 92 വയസുകാരി
Published on

വായനയോട് അത്രമേൽ പ്രണയമുള്ള മനുഷ്യരുണ്ട്. അത്തരത്തില്‍ വായനയെ പ്രണയിക്കുകയും അത് റെക്കോര്‍ഡ് ചെയ്തു വെക്കുകയും ചെയ്ത ഒരു മുത്തശിയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

14 വയസു മുതല്‍ വായിച്ച ഓരോ പുസ്തകത്തിന്റെയും പേരും വിവരങ്ങളും എഴുതി സൂക്ഷിച്ചിരിക്കുകയാണ് 92 വയസുള്ള ഒരു മുത്തശി. ഇവരുടെ കൊച്ചുമകനായ ബെന്‍ മെയേര്‍ഴ്‌സാണ് ഈ റെക്കോര്‍ഡ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയയില്‍ കോളജ് അധ്യാപകനാണ് ബെന്‍ മെയേഴ്‌സ്. 

'എന്റെ 92 വയസുള്ള മുത്തശി അവരുടെ 14 വയസു മുതല്‍ വായിച്ച പുസ്തകങ്ങളുടെ പേരുകള്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലെ ഒരാളുടെ ഏറ്റവും മനോഹരമായ ആര്‍ക്കൈവ് എന്നത് അവരുടെ ഓര്‍മകളാണ്'. എന്ന കുറിപ്പോടെയാണ് ഫോട്ടോ ബെന്‍ പങ്കുവെച്ചിരിക്കുന്നത്. 

ലിസ്റ്റില്‍ ഏതാണ്ട് 1658 നോവലുകളുണ്ട്. മുത്തശിയെ പ്രശംസിച്ച് നിരവധി കമന്റുകളും പോസ്റ്റിന് താഴെ വന്നു. 'എത്ര വലിയ നിധി' എന്നായിരുന്നു ഒരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com