"മാഗിക്ക് ആദരാഞ്ജലികള്‍"; നൂഡില്‍സില്‍ ഐസ്‌ക്രീം കോണ്‍ ചേര്‍ത്തൊരു പരീക്ഷണം, വിഡിയോ 

കോണ്‍ ഐസ്‌ക്രീം ചേര്‍ത്ത് തയ്യാറാക്കിയ നൂഡില്‍സില്‍ ചില്ലി സോസിട്ട് വിളമ്പുന്നതാണ് സംഗതി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പാചകത്തില്‍ ക്രിയേറ്റിവിറ്റി സ്ഥാനം പിടിച്ചതോടെ അമ്പരപ്പിക്കുന്ന കോമ്പിനേഷനുകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തരത്തില്‍ ശ്രദ്ധനേടിയ പുതിയ വിഡിയോയാണ് നൂഡില്‍സില്‍ കോണ്‍ ഐസ്‌ക്രീം ചേര്‍ത്ത് തയ്യാറാക്കിയത്. 

കോണ്‍ ഐസ്‌ക്രീം ചേര്‍ത്ത് തയ്യാറാക്കിയ നൂഡില്‍സില്‍ ചില്ലി സോസിട്ട് വിളമ്പുന്നതാണ് സംഗതി. നൂഡില്‍സിനൊപ്പം വാനില ഐസ്‌ക്രീമിന്റെ രുചി പരീക്ഷിക്കാന്‍ രസമാണെന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയില്‍ ചൂടായ പാനില്‍ അല്‍പം വെള്ളമൊഴിച്ച് അതിലേക്ക് ആദ്യം രണ്ട് ഐസ്‌ക്രീമാണ് ഇടുന്നത്. കോണ്‍ ഐസ്‌ക്രീം ഒന്ന് നന്നായി ഉടച്ചെടുത്തശേഷം നൂഡില്‍സ് ചേര്‍ക്കും. ഇത് വെന്തുകഴിയുമ്പോള്‍ സോസ് മുകളിലൊഴിച്ച് നന്നായി ഇളക്കിയെടുക്കും. ഐസ്‌ക്രീം നൂഡില്‍സ് റെഡി. 

പതിവുപോലെ ഇത്തരം വിചിത്രമായ റെസിപ്പികളെ ട്രോളിയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ദയവായി നിര്‍ത്തു, ഇതൊക്കെ നിരോധിക്കണം, ഇപ്പോ തന്നെ ജയിലിലേക്ക് വിട്ടോ എന്നുതുടങ്ങി ആര്‍ഐപി മാഗി എന്നുവരെ കമന്റ് ബോക്‌സില്‍ വായിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com