തക്കാളി കുടുതല്‍ ദിവസം കേടുകൂടാതെ സൂക്ഷിക്കണോ? ഇതാ അഞ്ച് വഴികള്‍

ദിവസങ്ങളോളം തക്കാളി കേടുകൂടാതെ സൂക്ഷിക്കാന്‍ ഇതാ ചില വഴികള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റികളില്‍ മുതല്‍ സാലഡില്‍ വരെ സ്ഥിരം സാന്നിധ്യമാണ് തക്കാളി. തക്കാളിയിട്ട കറിയില്ലാത്ത ദിവസമോ തക്കാളിയില്ലാത്ത അടുക്കളയോ കാണാന്‍ തന്നെ പ്രയാസമായിരിക്കും. അതുകൊണ്ട് സാധനങ്ങള്‍ വാങ്ങുന്ന കൂട്ടത്തില്‍ എല്ലവരും തക്കാളി ഒരല്‍പം കൂടുതല്‍ തന്നെ വാങ്ങാറുണ്ട്. ചീഞ്ഞുപോകുന്നതിന് മുമ്പ് തക്കാളി ഉപയോഗിച്ചുതീര്‍ക്കണമെന്നത് ചിലപ്പോഴൊക്കെ കുറച്ച് ശ്രമകരമായ കാര്യമായി മാറാറുണ്ട്. അതുകൊണ്ട് വാങ്ങിയ തക്കാളി ഉപയോഗിക്കാതെ നശിപ്പിച്ചുകളയേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്. എന്നാല്‍ ദിവസങ്ങളോളം തക്കാളി കേടുകൂടാതെ സൂക്ഷിക്കാന്‍ ഇതാ ചില വഴികള്‍...

ഫ്രോസണ്‍ തക്കാളി

തക്കാളി ഫ്രീസ് ചെയ്ത് വയ്ക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം. തക്കാളിയുടെ മുകള്‍ ഭാഗം അല്‍പ്പം മുറിച്ചുകഴിഞ്ഞശേഷം വെള്ളത്തില്‍ വച്ച് പത്ത് മിനിറ്റ് ചൂടാക്കണം. തൊലി പൊളിച്ചുകളഞ്ഞ് തണുത്തതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കുകയോ പ്യൂരി ആക്കുകയോ ചെയ്യാം. ഇത് പാത്രത്തില്‍ അടച്ച് ഫ്രീസറില്‍ സൂക്ഷിച്ചാല്‍ ആഴ്ച്ചകളോളം ഉപയോഗിക്കാം. സൂപ്പ്, സ്റ്റൂ, സോസ് എന്നിവ തയ്യാറാക്കുമ്പോള്‍ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. 

തക്കാളി പ്യൂരി

തക്കാളിയുടെ തൊലിയും അരിയും കളഞ്ഞ് അരിച്ചെടുത്തശേഷം സൂക്ഷിക്കുന്നതാണ് ഇത്. സൂപ്പ് തയ്യാറാക്കുമ്പോഴും കറികളുടെ ഗ്രേവിക്കായുമെല്ലാം പിന്നീട് ഇത് ഉപയോഗിക്കാന്‍ കഴിയും.  തക്കാളി ഫ്രീസ് ചെയ്യുന്നതുപോലെ തന്നെ വേവിച്ച് തൊലിയെല്ലാം കളഞ്ഞ് മുറിച്ചെടുത്തശേഷം കൊഴമ്പ് പരുവത്തില്‍ ചൂടാക്കിയെടുക്കണം ഇത് അരിച്ചെടുത്തശേഷം ജ്യൂസ് പോലെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 

വെയിലത്ത് ഉണക്കിയ തക്കാളി

തക്കാളിയിലെ ജലാംശം കളഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കുന്നത് ദീര്‍ഘനാള്‍ ഉപയോഗിക്കാന്‍ സഹായിക്കും. സാലഡുകളിലും പാസ്തയിലും പിസ്സയിലുമെല്ലാം ഇത് പിന്നീട് ഉപയോഗിക്കാവുന്നതാണ്. തക്കാളി നന്നായി കഴുകി വൃത്തിയാക്കിയശേഷം നേരിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഇതിന് മുകളില്‍ ഉപ്പ് വിതറിയശേഷം നല്ല വെയിലത്ത് നിരത്തിവച്ച് ഉണക്കണം. രണ്ടാഴ്ചയോളം എല്ലാ ദിവസവും വെയിലത്തുവച്ച് ഉണക്കിയെടുത്താല്‍ ഒരുപാട് നാള്‍ തക്കാളി ഉപയോഗിക്കാം. 

തക്കാളിയും ഉപ്പിലിട്ട് വയ്ക്കാം

നെല്ലിക്കയും മാങ്ങയും ഒക്കെപ്പോലെ ചെറി തക്കാളിയും ഉപ്പിലിട്ട് സൂക്ഷിക്കാം. രണ്ട് കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉപ്പിട്ട് അതില്‍ ചെറി തക്കാളി ഇട്ട് സൂക്ഷിക്കാം. രുചി കൂട്ടാന്‍ വെളുത്തുള്ളിയും ഇടാം. വെള്ളം ചെറുതായി ഓറഞ്ച് നിറമാകുന്നതുവരെ അടച്ചുവെക്കണം. 

തക്കാളിപ്പൊടി

തക്കാളി കഴുകി പറ്റാവുന്നത്ര ചെറുതാക്കി മുറിക്കണം. വെയിലത്തോ ഓവനിലോ വച്ച് ഇത് ഉണക്കിയെടുക്കാം. ഉണങ്ങിയ തക്കാളി കഷ്ണങ്ങള്‍ വീണ്ടും ചെറുതാക്കി ഒടിച്ചെടുത്തശേഷം മിക്‌സിയിലിട്ട് പൊടിക്കാം. ഇത് ഒരു ഗ്ലാസ് ജാറില്‍ സൂക്ഷിക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com