സ്‌നിക്കേഴ്‌സ് ഇഷ്ടമാണോ? ഈസിയായി വീട്ടിലുണ്ടാക്കാം, റെസിപ്പി

പഞ്ചസാരക്ക് പകരം ഈന്തപ്പഴം ഉപയോഗിച്ച് സ്‌നിക്കേഴ്‌സിന്റെ ഹെല്‍ത്തിയര്‍ വേര്‍ഷന്‍ വീട്ടിലുണ്ടാക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാതിരാത്രിക്കാണെങ്കിലും മധുരം കഴിക്കണമെന്ന് തോന്നിയാല്‍ ഫ്രിഡ്ജ് തുറന്നാല്‍ മറ്റൊന്നുമില്ലെങ്കിലും ഒരു ചോക്ലേറ്റ് കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രമാത്രം ചോക്ലേറ്റ് പ്രിയരാണ് നമ്മളില്‍ പലരും. അതുകൊണ്ടുതന്നെ ആരെങ്കിലും ചോക്ലേറ്റ് ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ ഞെട്ടാതെ തരമില്ല. 

ചോക്ലേറ്റുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ്മവരുന്ന ചിത്രങ്ങളിലൊന്ന് സ്‌നിക്കേഴ്‌സിന്റേതാവും. ചോക്ലേറ്റ് ഫാമിലിയില്‍ ഏറ്റവുമധികം ഫാന്‍സ് ഉള്ള ചോക്ലേറ്റുകളിലൊന്നാണ് സ്‌നിക്കേഴ്‌സ്. കാര്യം സ്‌നിക്കേഴ്‌സ് വളരെ ഇഷ്ടമാണെങ്കിലും സംഗതി അല്‍പം വിലയേറിയതാണ്. അതുകൊണ്ട് എപ്പോഴും സ്‌നിക്കേഴ്‌സ് കഴിക്കണമെന്ന ആഗ്രഹം നടത്തിയെടുക്കുക അത്ര എളുപ്പമായിരിക്കില്ല. പക്ഷെ ഇതേ സ്‌നിക്കേഴ്‌സ് നമുക്ക് വീട്ടിലുണ്ടാക്കാമെങ്കിലോ? സംസ്‌കരിച്ച പഞ്ചസാരക്ക് പകരം ഈന്തപ്പഴം ഉപയോഗിച്ച് സ്‌നിക്കേഴ്‌സിന്റെ ഹെല്‍ത്തിയര്‍ വേര്‍ഷന്‍ വീട്ടിലുണ്ടാക്കാം.

തയ്യാറാക്കുന്ന വിധം

സ്‌നിക്കേഴ്‌സ് ഉണ്ടാക്കാന്‍ ആദ്യം തന്നെ കാരമല്‍ തയ്യാറാക്കിയെടുക്കണം. വെള്ളം തിളച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതിലേക്ക് ഈന്തപ്പഴം ഇട്ട് 20-25 മിനിറ്റ് ചൂടാക്കണം. വെള്ളം അരിച്ചികളഞ്ഞശേഷം ഈന്തപ്പഴം ഒരു മിക്‌സി ജാറിലേക്ക് മാറ്റാം. ഇതിലേക്ക് പീനട്ട് ബട്ടര്‍, വാനില എസന്‍സ്, ഉപ്പ് എന്നിവ നന്നായി മിക്‌സ് ചെയ്ത് കാരമല്‍ സോസ് ഉണ്ടാക്കാം. 

കാരമല്‍ സോസ് ഒരു ബൗളിലേക്ക് മാറ്റി ഇതിന്റെ നാലിലൊന്ന് ഭാഗം എടുക്കണം. ഇതിലേക്ക് ഓട്ട്‌സ് ചേര്‍ത്ത് വീണ്ടും മിക്‌സിയില്‍ അടിക്കണം. മാവ് കുഴച്ചെടുക്കുന്ന പരുവത്തില്‍ കിട്ടും. 

ഒരു ദീര്‍ഘചതുരാകൃതിയിലുള്ള ബേക്കിങ് ടിന്നില്‍ ബേക്കിങ് പേപ്പര്‍ വച്ചശേഷം ഓട്‌സ് ചേര്‍ത്ത മിശ്രിതം ഒരേപോലെ പരത്തിയെടുക്കാം. വിരലുകള്‍ കൊണ്ട് ചെറുതായി അമര്‍ത്തിക്കൊടുക്കാം. ഇതിന്റെ മുകളില്‍ മാറ്റിവച്ചിരിക്കുന്ന കാരമല്‍ സോസ് പരത്തണം. ചെറുതായി കഷ്ണിച്ച കപ്പലണ്ടി കൊണ്ട് അലങ്കരിക്കുകയും ചെയ്യാം. അതിനുശേഷം മൂന്ന് മണിക്കൂര്‍ ഫ്രീസ് ചെയ്തശേഷം പുറത്തെടുത്ത് മുറിക്കാം. ഇത് ഉരുക്കിയ ഡാര്‍ക്ക് ചോക്ലേറ്റില്‍ മിക്കിയെടുത്താല്‍ ഹോംമേയ്ഡ് സ്‌നിക്കര്‍ ബാര്‍ റെഡി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com