സാമ്പാര്‍ കൂട്ടി സമൂസ കഴിച്ചിട്ടുണ്ടോ? "ഏറ്റവും മികച്ച സൗത്ത്-നോര്‍ത്ത് കോമ്പിനേഷന്‍"

ഇതിന് സാമ്പാർ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യും എന്നാണ് വൈറൽ കോമ്പിനേഷനെക്കുറിച്ച് ചിലർ പറയുന്നത്
ചിത്രം: ട്വിറ്റർ‌
ചിത്രം: ട്വിറ്റർ‌

വ്യത്യസ്ത കോമ്പിനേഷനുകള്‍ പരിക്ഷിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ചോക്ലേറ്റ് ഓംലറ്റ് മുതല്‍ മാഗി ഐസ്‌ക്രീം വരെ ഇതുപോലെ വൈറലായിട്ടുണ്ട്. ചിലതൊക്കെ ഒന്ന് പരീക്ഷിക്കാന്‍ തോന്നുമെങ്കില്‍ മറ്റു ചിലത് കേള്‍ക്കുമ്പോള്‍ തന്നെ അതിശയം തോന്നുന്നവയാണ്. ഇപ്പോഴിതാ സമൂസയും സാമ്പാറുമാണ് വൈറലാകുന്ന കോംമ്പോ. 

സാമ്പാറും സമൂസയും കൂടി ഒന്ന് പരീക്ഷിച്ചു എന്ന് കുറിച്ചു ചിത്രത്തോടൊപ്പം പങ്കുവച്ച ട്വീറ്റാണ് വൈറലായത്. ചിലര്‍ ഇത് വളരെ നല്ല കോംമ്പോ ആണെന്ന് പറഞ്ഞാണ് മറുപടി കുറിച്ചിരിക്കുന്നത്. കോളജ് കാന്റീനില്‍ നിന്ന് കഴിച്ചിട്ടുണ്ടെന്നും സമൂസയും സാമ്പാറുമാണ് ഏറ്റവും മികച്ച സൗത്ത്-നോര്‍ത്ത് കോമ്പിനേഷന്‍ എന്നുമെല്ലാമാണ് ഈ വൈറല്‍ കോംമ്പോ ഇഷ്ടപ്പെടുന്നവര്‍ പറയുന്നത്. ചിലരാകട്ടെ ബെംഗളൂരു സാമ്പാറിനൊപ്പമാണ് ഇത് ഏറ്റവും നല്ലത് എന്നുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചിലരാകട്ടെ ഇതിന് സാമ്പാര്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യും എന്നാണ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com