"പറ്റില്ലെങ്കില്‍ അവസാനിപ്പിച്ചുകൂടെ", എളുപ്പമായിരിക്കില്ല; ടോക്‌സിക് ബന്ധങ്ങളില്‍ നിന്ന് എങ്ങനെ പുറത്തുകടക്കും?
By സമകാലികമലയാളം ഡെസ്ക് | Published: 27th March 2023 03:21 PM |
Last Updated: 27th March 2023 03:21 PM | A+A A- |

പ്രതീകാത്മക ചിത്രം
ടോക്‌സിക് ബന്ധങ്ങള്‍ മാനസികമായും വൈകാരികമായും തളര്‍ത്തുന്നതാണ്. പങ്കാളികള്‍ക്ക് ഇരുവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടി നിറഞ്ഞതായിരിക്കും ഇത്. അനാദരവ്, പിന്തുണയില്ലായ്മ്മ തുടങ്ങിയ ചിന്തകള് രണ്ടുപേരെയും നിരന്തരം അലട്ടിക്കൊണ്ടിരിക്കും. അത്ര ബുദ്ധിമുട്ടാണെങ്കില്‍ ബന്ധം അവസാനിപ്പിച്ചുകൂടെ എന്ന് പലരും ചോദിക്കുമെങ്കിലും പലര്‍ക്കും അതത്ര എളുപ്പമായിരിക്കില്ല. സമൂഹത്തിന്റെ വിമര്‍ശനങ്ങളും ഒറ്റയ്ക്ക് ജീവിക്കണമെന്ന പേടിയുമൊക്കെ പലരെയും ഇതില്‍ നിന്ന് പിന്നോട്ടുവലിക്കുന്ന ഘടകങ്ങളാണ്. പക്ഷെ എന്തുതന്നെയായാലും ഇത്തരം സാഹചര്യങ്ങളില്‍ സ്വയം പരിഗണന കല്‍പ്പിക്കേണ്ടത് ഏറെ അനിവാര്യമാണ്.
ഒറ്റയ്ക്കുള്ള യാത്ര എന്നതിന് അര്‍ത്ഥം ഏകാന്തത എന്നല്ലെന്ന് സ്വയം തിരിച്ചറിയണം. ഒരുപക്ഷെ സ്വയം തിരിച്ചറിയാനും വളരാനും മനസ്സിലാക്കാനും ഒക്കെയുള്ള ഒരു അവസരമായിരിക്കും അത്. എന്തുകൊണ്ടും ഒരു മോശം ബന്ധത്തില്‍ തുടരുന്നതിനേക്കാള്‍ നല്ലത് ഒറ്റയ്ക്കുള്ള ജീവിതം തെരഞ്ഞെടുക്കുന്നതാണെന്ന് സ്വന്തം സന്തോഷത്തിന് നല്ലത്. ബന്ധത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും സ്വയം ഉള്ള തിരിച്ചറിവ് സമൂഹത്തിന്റെ ചിന്താഗതികളും വിമര്‍ശനവും നേരിടാന്‍ കരുത്തുനല്‍കും. ഇത് തെറാപ്പിയിലൂടെയും കൗണ്‍സിലിങ്ങിലൂടെയുമെല്ലാം സ്വയം ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മോശം ബന്ധത്തിലാണെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്
►വൈകാരിക സമ്മര്‍ദ്ദവുമായി യുദ്ധം ചെയ്യാനുള്ള ഊര്‍ജ്ജം ശരീരത്തില്‍ സംഭരിച്ചുവയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണരീതി, സ്ഥിരമായ വ്യായാമം എന്നിവയില്‍ നിന്ന് ഇത് തുടങ്ങാം. നിങ്ങള്‍ ശരീരത്തെ കൂടുതല്‍ പരിപാലിക്കുമ്പോള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയുമെല്ലാം അകറ്റിനിര്‍ത്താന്‍ സാധിക്കും.
►ഉത്കണ്ഠയെയും ഭയത്തെയും നേരിടാനുള്ള നിങ്ങളെ രഹസ്യ ആയുധമായി മെഡിറ്റേഷനെ കാണാം. ഇത് നിങ്ങളുടെ ആവശ്യങ്ങളും വികാരങ്ങള്‍ സ്വയം തിരിച്ചറിയാന്‍ സഹായിക്കുകയും അതനുസരിച്ച് ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ പേടികളെ സ്വയം അംഗീകരിക്കുന്നിടത്ത് നിന്നാണ് സ്വാതന്ത്യത്തിലേക്കുള്ള നിങ്ങളുടെ യാത്ര തുടങ്ങുന്നത്.
►ടോക്‌സിക് ബന്ധങ്ങളുടെ ഒരു ഉപോല്‍പ്പന്നമായി നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതാണ് നല്ല സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം. ടോക്‌സിക്ക് ബന്ധങ്ങളില്‍ ഉള്ളവര്‍ പലപ്പോഴും സുഹൃത്തുക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെ അടുത്ത് നിന്ന് വിമര്‍ശനവും കുറ്റപ്പെടുത്തലുമെല്ലാം കേള്‍ക്കേണ്ടി വരാറുണ്ട്. പലപ്പോഴും അതുവരെ നല്ല സൗഹൃദമുണ്ടായിരുന്ന ആളുകളോടുപോലും മനപ്പൂര്‍വ്വം അകല്‍ച്ച ഉണ്ടാക്കാന്‍ തുടങ്ങും. ഇതിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നതെങ്കില്‍ വീണ്ടും ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ സ്വയം പ്രയത്‌നിക്കണം. ഒരു ടോക്‌സിക് ബന്ധത്തിന്‍ നിന്ന് പുറത്തുകടക്കാന്‍ ശക്തമായ പിന്തുണാ സംവിധാനം വളര്‍ത്തിയെടുക്കണം.
►സ്വന്തം ഇഷ്ടങ്ങളെ കൂട്ടുപിടിക്കുന്നത് ഈ ഘട്ടത്തെ അതിജീവിക്കാന്‍ ഏറെ സഹായിക്കും. ഇഷ്ടവിനോദങ്ങളിലേര്‍പ്പെട്ടും ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്തുമെല്ലാം സ്വയം പോസിറ്റീവായി ഇരിക്കാന്‍ ശ്രദ്ധിക്കണം.
►പങ്കാളിയുമായുള്ള ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാമെന്ന് കരുതുമ്പോഴും ആ വ്യക്തിയുമായി കൃത്യമായ അതിര്‍വരമ്പുകള്‍ വയ്ക്കണം. ആശയവിനിമയെ സംബന്ധിച്ചും പരസ്പരം ബന്ധപ്പെടുന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണ വേണം. ഇതിന് നിയമപരമായ സഹായം സ്വീകരിക്കണമെങ്കില്‍ അതും ചെയ്യാം. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും സംരക്ഷണം ഉറപ്പാക്കുകയും വേണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
പ്രണയത്തകര്‍ച്ച ഇത്ര വേദനിപ്പിക്കുന്നത് എന്തുകൊണ്ടാ? ബ്രേക്കപ്പ് കഠിനമാകുന്നതിന് പിന്നിലെ ശാസ്ത്രം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ