50 രൂപ പന്തയം, കണ്ണീരൊലിപ്പിച്ച് കരഞ്ഞു; അടുത്ത ഓസ്‌കർ ഇവൾക്കെന്ന് സോഷ്യൽമീഡിയ- വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 11:42 AM  |  

Last Updated: 31st March 2023 11:42 AM  |   A+A-   |  

crying

ചിത്രം വിഡിയോ സ്ക്രിൻഷോട്ട്

കുട്ടികളുടെ രസകരമായി പല വിഡിയോയും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. കുറുമ്പും വർത്തമാനവും പങ്കുവെച്ച് പ്രശസ്‌തരായ നിരവധി കുട്ടിത്താരങ്ങളുണ്ട് നമ്മൾക്ക് ചുറ്റും. ഒരു പക്ഷേ ഭാവിയിൽ വലിയ താരമാകണ്ട ഒരു കുട്ടിത്താരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

അഭിനയമാണ് ഇവളുടെ മെയിൻ. പിന്നിൽ നിന്നും നിർദേശങ്ങൾ വരുന്നതനുസരിച്ച് ഞെടിയിടയിൽ മുഖത്ത് ഭാവമാറ്റം വരുന്നത് കണ്ട് സോഷ്യൽ മീഡിയപോലും ഞെട്ടി. പറയുമ്പോൾ കണ്ണുനീർ വരുന്ന പോലെ കരഞ്ഞാൽ 50 രൂപ നൽകാമെന്ന പന്തയത്തിലായിരുന്നു ഈ പ്രകടനം. പിന്നിൽ നിന്നും കരയാൻ പറഞ്ഞതും നിമിഷ നേരം കൊണ്ട് കരയാൻ തുടങ്ങി. കവിളുകളിലൂടെ കണ്ണൂനീർ ഒഴുകി. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അടുത്ത നിമിഷം മുഖത്ത് നിറഞ്ഞ ചിരി. മുഖത്ത് സ്വഭാവികമായി മിന്നിമായുന്ന കുട്ടിയുടെ ഭാവമാറ്റം കണ്ട് അടുത്ത ഓസ്‌കർ ഇവൾക്ക് തന്നെയെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഇതിനോടകം കണ്ടത്. കുട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധിയാളുകൾ വിഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തി. അത്ഭുതപ്പെടുത്തുന്ന പ്രകടനം എന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. വളരെ പെട്ടന്നാണ് ഈ കൊച്ചിമിടുക്കി കരച്ചിലിലൂടെ ലോകത്തെ കീഴടക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കണ്ടാല്‍ പേടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...; ലോകത്തെ 'ഏറ്റവും വലിയ' പെരുമ്പാമ്പ്- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ