

നീളത്തിന്റെ കാര്യത്തില്‍ പെരുമ്പാമ്പുകളില്‍ മുന്നിലാണ് റെറ്റിക്യുലേറ്റഡ് പൈതണുകള്‍. ഇരുപതടി നീളത്തില്‍ വരെ വളരുന്നവയാണ് ഇവ. തെക്കുകിഴക്കന്‍ ഏഷ്യയാണ് ഇവയുടെ ജന്മദേശം ഏത് പരിതസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ സാധിക്കുന്നവയാണ് ഈ ഗണത്തില്‍പ്പെട്ട പെരുമ്പാമ്പുകള്‍. നദികളും തടാകങ്ങളുമടക്കം ജലാശയങ്ങളുള്ള മേഖലകളിലാണ് ഇവയെ കൂടുതലായി കാണാന്‍ സാധിക്കുക. ഇപ്പോള്‍ റെറ്റിക്യുലേറ്റഡ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പ് മതിലിന് മുകളിലൂടെ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മ്യാന്‍മറില്‍ നിന്നുള്ളതാണ് ദൃശ്യം. ഒരു വീടിന്റെ മതിലിന് മുകളിലൂടെ ഇഴഞ്ഞുനീങ്ങുകയാണ് പാമ്പ്. ഇര തേടി വീടിന്റെ മുന്‍വശത്ത് എത്തുന്നതാണ് ദൃശ്യത്തിലുള്ളത്. ലോകത്തെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ പെരുമ്പാമ്പാണിതെന്നാണ് സുശാന്ത നന്ദയുടെ വിശദീകരണം.
പക്ഷികളും ചെറിയ സസ്തനികളുമാണ് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകളുടെ പ്രധാന ഭക്ഷണം. എന്നാല്‍ ഒത്തുകിട്ടിയാല്‍ പന്നികള്‍, മാനുകള്‍ തുടങ്ങിയ ജീവികളെയും ഇരയാക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. മറ്റു പെരുമ്പാമ്പുകളെ പോലെ തന്നെ വിഷമില്ലാത്ത ഇനമാണെങ്കിലും ഞൊടിയിടകൊണ്ട് ഇരയെ പിടിയിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഇവയ്ക്ക് സാധിക്കും. റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകള്‍ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്. എങ്കിലും ഇവയുടെ പിടിയിലായി കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിച്ചെന്നു വരാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates