'ഇങ്ങനൊന്നും അല്ല, ഞാൻ എടുക്കാം'; സ്വന്തം വിവാഹത്തിന് വധുവിന്റെ ഫോട്ടോ എടുത്ത് ഫോട്ടോഗ്രാഫർ, വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2023 11:01 AM |
Last Updated: 31st March 2023 11:01 AM | A+A A- |

ചിത്രം ഇൻസ്റ്റാഗ്രാം വിഡിയോ സ്‌ക്രീൻഷോട്ട്
വിവാഹ വേദിയിൽ വധുവും വരനും കഴിഞ്ഞാൽ പിന്നെ ഫോട്ടോഗ്രാഫർക്കാണ് സ്ഥാനം. മറ്റാരെയും കൈ കടത്താതെ അവർ വേദി മുഴുവനോടെ പിടിച്ചടക്കും. എന്നാൽ വിവാഹം കഴിക്കുന്നത് ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫറെ ആണെങ്കിൽ പിന്നെ പറയാനുണ്ടോ കാര്യം.
സ്വന്തം വിവാഹത്തിന് വധുവിന്റെ ഫോട്ടോസ് പകർത്തുന്ന വരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറായ അയാൻ സെന്നാണ് വധുവായ പ്രിയയുടെ ഫോട്ടോ പകർത്തിയത്.
കയ്യിൽ ഫ്ലാഷ് ലൈറ്റും കാമറയുമായി വധുവിനെ പലതരത്തിൽ പോസ് ചെയ്‌പ്പിച്ചാണ് ചിത്രങ്ങൾ പകർത്തുന്നത്. 'നിങ്ങളൊരു ഫോട്ടോഗ്രാഫറെ വിവാഹം ചെയ്താൽ’ എന്ന ക്യാപ്ഷനോടെ സ്കൈനെൽ എന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനിയാണ് സ്വന്തം ഫോട്ടോഗ്രാഫറുടെ വിവാഹ ദിനത്തിലെ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോഗ്രാഫറെ പ്രശംസിച്ച് നിരവധി കമന്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കീരികളിലൊന്നിനെ 'തൊട്ടു'; പെരുമ്പാമ്പിന് സംഭവിച്ചത്- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ