പെരുമ്പാമ്പിനെ കൂട്ടമായി ആക്രമിക്കുന്ന കീരിയുടെ ദൃശ്യം
പെരുമ്പാമ്പിനെ കൂട്ടമായി ആക്രമിക്കുന്ന കീരിയുടെ ദൃശ്യം

കീരികളിലൊന്നിനെ 'തൊട്ടു'; പെരുമ്പാമ്പിന് സംഭവിച്ചത്- വീഡിയോ 

പാമ്പുകളെയും കീരികളെയും ബന്ധവൈരികളായാണ് കാണുന്നത്
Published on

പാമ്പുകളെയും കീരികളെയും ബന്ധവൈരികളായാണ് കാണുന്നത്. ഇപ്പോൾ കീരികളിലൊന്നിനെ ഇരയാക്കാൻ ശ്രമിച്ച പെരുമ്പാമ്പിന് സംഭവിച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.  ബാൻഡഡ് മങ്കൂസ് വിഭാഗത്തിൽപ്പെട്ട  കീരികളുടെ സംഘത്തിലൊന്നിനെ പെരുമ്പാമ്പ് ഇരയാക്കാൻ ശ്രമിച്ചതാണ് പോരാട്ടത്തിൽ കലാശിച്ചത്. കീരിയെ വരിഞ്ഞു മുറുക്കാൻ പെരുമ്പാമ്പ് ശ്രമിച്ചതും സംഘത്തിലുള്ള മറ്റു കീരികളെല്ലാം ചേർന്ന് പാമ്പിനെ കടിച്ചുപറിക്കാൻ തുടങ്ങി. 

പാമ്പിന്റെ വാലുമുതൽ തലവരെ കീരിക്കൂട്ടം കടിച്ചുവലിച്ചു. കീരികളിലൊന്ന് പാമ്പിന്റെ വായയിൽ കടിച്ചുതൂങ്ങിക്കിടന്ന് ആക്രമിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ആക്രമണം രൂക്ഷമായതോടെ പാമ്പ് ഇരയുടെ മേലുള്ള പിടിയയച്ചു. എങ്കിലും കീരിക്കൂട്ടം വാശിയോടെ പോരാട്ടം തുടർന്നു. സമീപത്തെ വീട്ടിലുണ്ടായിരുന്ന വ്യക്തിയാണ് ജനാലയിലൂടെ ഈ കാഴ്ച കണ്ടതും അത് ക്യാമറയിൽ പകർത്തിയതും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com