ഒരു മാമ്പഴത്തിന് വില 19,000രൂപ!; ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങ ഉത്പാദിപ്പിക്കുന്ന കർഷകൻ ഇവിടുണ്ട് 

തന്റെ തോട്ടത്തിൽ പഴുത്ത മാങ്ങകൾ പറിച്ച് പാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് 62കാരനായ നകഗാവ. ഇതിന്റെ വിലകേട്ടാൽ ആരുമൊന്ന് ഞെട്ടും. ഒരെണ്ണത്തിന് 230 ഡോളർ!
ചിത്രം: നോറാവർക്‌സ് ജപ്പാൻ
ചിത്രം: നോറാവർക്‌സ് ജപ്പാൻ

ർഷങ്ങൾക്ക് മുമ്പ്, സുസ്ഥിര കൃഷിയിലേക്ക് തിരിഞ്ഞ ജപ്പാൻകാരനായ, ഹിരോയുകി നകഗാവ താൻ ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴം ഉത്പാദിപ്പിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകില്ല. ഇന്ന് ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലെ ഒട്ടോഫുക്ക് എന്ന സ്ഥലത്തെ തന്റെ തോട്ടത്തിൽ പഴുത്ത മാങ്ങകൾ പറിച്ച് പാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് 62കാരനായ നകഗാവ. ഇതിന്റെ വിലകേട്ടാൽ ആരുമൊന്ന് ഞെട്ടും. ഒരെണ്ണത്തിന് 230 ഡോളർ അതായത് ഏകദേശം 19,000 രൂപയാണ് മാങ്ങയുടെ വില. 

നല്ല തണുപ്പിൽ സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് കീടനാശിനിയില്ലാതെ ഉത്പാദിപ്പിക്കുന്ന ഈ സ്പെഷ്യൽ മാമ്പഴം കേക്കുകൾ നിർമ്മിക്കാനടക്കം ഉപയോ​ഗിക്കാറുണ്ട്. 'ആദ്യമൊന്നും ഞാൻ പറയുന്നത് ആരും കാര്യമായെടുത്തില്ല. ഹോക്കൈഡോയിൽ എനിക്ക് പ്രകൃതിയിൽ നിന്ന് പ്രകൃതിദത്തമായ എന്തെങ്കിലും സൃഷ്ടിക്കണം എന്നുണ്ടായിരുന്നു', നകഗാവ പറഞ്ഞു. വർഷങ്ങളോളം എണ്ണ വ്യവസായം ചെയ്ത ശേഷമാണ് നകഗാവ മാമ്പഴകൃഷിയിലേക്ക് തിരിഞ്ഞത്. മാങ്ങ കൃഷി ചെയ്തിരുന്ന ഒരാളുടെ സഹായത്തോടെയായിരുന്നു തുടക്കം. അങ്ങനെ നകഗാവ ഫാം സ്ഥാപിക്കുകയും നോറാവർക്‌സ് ജപ്പാൻ എന്ന സ്റ്റാർട്ടപ്പ് തുടങ്ങുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം തന്റെ മാമ്പഴ ബ്രാൻഡ് ഹകുഗിൻ നോ തയോ(സൺഡ ഇൻ ദി സ്‌നോ എന്നർത്ഥം) എന്ന് ട്രേഡ്മാർക്ക് ചെയ്തു. 

സാധാരണ മാങ്ങകളേക്കാൾ മധുരമുള്ള ഇവയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. വെണ്ണ പോലെ മിനുസമാർന്ന ഘടനയാണ് ഇവയ്ക്ക്. 2014ൽ ടോക്യോയിലെ ഒരു കടയിൽ മാങ്ങ 400 ഡോളറിന് (അതായത് ഏകദേശം 32,000രൂപ) വിറ്റതോടെയാണ് മാങ്ങ ശ്രദ്ധയാകർഷിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാങ്ങ വേണമെങ്കിലും പലപ്പോഴും ഇവ വിറ്റുതീർന്നിട്ടുണ്ടാകും, അത്രയേറെ ആവശ്യക്കാരാണ് ഈ രുചിയേറിയ മാമ്പഴത്തിന്. ഏഷ്യയിലെ ഏറ്റവും മികച്ച പാചകക്കാരി (2022) നറ്റ്‌സുകോ ഷോജി അടക്കമുള്ളവരാണ് നകഗാവയുടെ ഉപയോക്താക്കൾ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com