ആന്റിബയോട്ടിക്കിനോട് അലർജി, 60കാരിയുടെ നാവിൽ രോമ വളർച്ച; വിചിത്രം

ലി​ഗ്വ വില്ലോസ നി​ഗ്ര എന്നാണ് ഈ രോ​ഗാവസ്ഥയെ അറിയപ്പെടുന്നത്
ആന്റിബയോട്ടിക്കിനോട് അലർജി/ കേസ്റിപ്പോർട്ട്സ് പ്രസിദ്ധീകരിച്ച ചിത്രം
ആന്റിബയോട്ടിക്കിനോട് അലർജി/ കേസ്റിപ്പോർട്ട്സ് പ്രസിദ്ധീകരിച്ച ചിത്രം

ആന്റിബയോട്ടിക് മരുന്ന് കഴിച്ച് ജപ്പാനിൽ 60കാരിയുടെ നാവിൽ രോമം വളര്‍ച്ച. 14 മാസങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഇവർ കീമോതെറാപ്പി ആരംഭിച്ചിരുന്നു. കീമോയുടെ വേദന കുറയ്‌ക്കാൻ വേണ്ടി മിനോസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് കഴിച്ചതിന് ശേഷമാണ് ശരീരത്തിൽ മാറ്റം വന്നു തുടങ്ങിയത്. 

മുഖം കറുക്കാനും നാവിൽ കറുത്ത രോമങ്ങൾ വളരാനും തുടങ്ങി. രോ​മ വളർച്ചയുള്ള ഭാ​ഗത്ത് വേദനയുമുണ്ടാകും. മിനോസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് മരുന്നിന്റെ പാർശ്വഫലമാണ് ഈ വിചിത്ര ആരോഗ്യാവസ്ഥയ്‌ക്ക് കാരണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ കേസ് റിപ്പോർട്ടേസിൽ പറയുന്നു.നാവിന്റെ ഉപരിതലത്തിലെ പാപ്പില്ല ബാക്ടീരിയകളാൽ അടഞ്ഞുപോകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. 

ലി​ഗ്വ വില്ലോസ നി​ഗ്ര എന്നാണ് ഈ രോ​ഗാവസ്ഥയെ അറിയപ്പെടുന്നത്. മിനോസൈക്ലിന്‍ ഓക്‌സിഡൈസ് ചെയ്യുമ്പോള്‍ കറുത്തതായി മാറുകയും ചര്‍മ്മത്തില്‍ നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യും. ആന്റിബയോട്ടിക് കഴിക്കുന്നവരിൽ 15 മുതൽ 30 ശതമാനം ആളുകളിൽ പലതരത്തിലുള്ള പാർശ്വഫലങ്ങൾ സ്ഥിരീകരച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com