നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ ആട്, പൊലീസിന് പറ്റിയ അമളി; വിഡിയോ

മനുഷ്യനെ പോലെ നിലവിളിച്ച് ആട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്‌ടൺ: പലപ്പോഴും മൃ​ഗങ്ങളുടെ കരച്ചിൽ കേട്ടാൽ മനുഷ്യനാണെന്ന് തെറ്റുദ്ധരിച്ചു പോകും. കരച്ചിൽ കേട്ട് ഓടിയെത്തുമ്പോഴാകും മനുഷ്യനല്ലെന്ന് മനസിലാകുന്നത്. അത്തരത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ച  ഒരു അമളി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇനിഡ് പൊലീസ്. 

സഹായം അഭ്യർഥിച്ച് ആരോ നിലവിളക്കുന്നത് കേട്ട് ഓടിയെത്തിയ ഇനിഡ് പൊലീസ് ഉ​ദ്യോ​ഗസ്ഥരായ ദേവിഡ് സ്നീഡും നീൽ സ്റ്റോയിയും അവിടെ ചെന്നപ്പോഴാണ് രസകരമായ കാര്യം തിരിച്ചറിഞ്ഞത്. കരഞ്ഞത് മനുഷ്യനല്ല ആടാണെന്ന്. കൂട്ടായിയെ പിരിഞ്ഞതിലുള്ള സങ്കടത്തിൽ നിലവിളിക്കുകയായിരുന്നു ആട്. അമേരിക്കയിലെ ഒക്ലഹോമയിലാണ് രസകരമായ ഈ സംഭവമുണ്ടായത്. 

സാധാരണ റൗൺസിന് ഇറങ്ങിയതായിരുന്നു ഉദ്യോ​ഗസ്ഥർ അപ്പോഴാണ് ഫാമിന്റെ ഭാ​ഗത്ത് നിന്നും ആരോ ഉച്ചത്തിൽ സഹായം അഭ്യർഥിച്ച് നിലവിളിക്കുന്നത് കേട്ടത്. എന്തോ അത്യഹിതം സംഭവിച്ചിട്ടുണ്ടാകുമെന്ന് തോന്നി ശബ്‌ദം കേട്ട ഭാ​ഗത്തേക്ക് ഉദ്യോ​ഗസ്ഥർ ഓടി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉദ്യോ​ഗസ്ഥരുടെ ബോഡികാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

'ഇന്നലെ ആരോ നിലവിളിക്കുന്നത് പോലുള്ള ശബ്‌ദം കേട്ടിട്ടാണ് രക്ഷിക്കാൻ ഞങ്ങൾ ഇരുവരും കരച്ചിൽ കേട്ട ഭാ​ഗത്തേക്ക് പോയത്. 
അവിടെ ചെന്നപ്പോൾ മനുഷ്യനല്ല ആടാണെന്ന് മനസിലായി. ഫാമിലെ കർഷകനോട് ചോദിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന ആടിനെ മാറ്റി കെട്ടിയതിലുള്ള സങ്കടത്തിലാണ് അത് കരഞ്ഞതെന്ന് മനസിലായത്'. വിഡിയോ പങ്കുവെച്ചുകൊണ്ട് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇനിഡ് പൊലീസിന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് വിഡിയോ പുറത്തു വിട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി ആളുകൾ രം​ഗത്തെത്തി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com