"ആ മൈക്ക് ഒന്ന് ഓഫാക്കാമോ?", ചിപ്‌സും കൊറിച്ച് മീറ്റിങ്ങിനിരുന്നപ്പോള്‍ പറ്റിയ അബദ്ധം; വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2023 12:03 PM  |  

Last Updated: 24th May 2023 12:03 PM  |   A+A-   |  

eating_chips1

ഫോട്ടോ: ട്വിറ്റർ

 

കോവിഡ് കാലം മുതലാണ് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം ഇത്രയധികം ജനപ്രീയമായത്. ഇപ്പോള്‍ ലോകത്താകമാനം ധാരാളം ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങി. പല കമ്പനികളും ഓഫീസ് സ്‌പേസ് ഉപേക്ഷിച്ച് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്ന സ്ഥിതി വരെ ഉണ്ടായി. ജോലി വീട്ടില്‍ നിന്നായതോടെ മീറ്റിങ്ങുകളും മറ്റും വെര്‍ച്ച്വലായി മാറുകയും ചെയ്തിട്ടുണ്ട്. 

വെര്‍ച്ച്വര്‍ മീറ്റിങ്ങുകള്‍ക്കിടെ നടക്കുന്ന അബദ്ധങ്ങള്‍ മുമ്പും ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു രസകരമായ സംഭവമാണ് ട്വിറ്ററില്‍ വൈറലാകുന്നത്. മീറ്റിങ്ങിനിടെ ചിപ്‌സ് കൊറിച്ചുകൊണ്ടിരുന്ന ജീവനക്കാരിയെ മാനേജര്‍ കൈയോടെ പൊക്കിയതാണ് സംഭവം. വന്ദന ജെയിന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഒന്നില്‍ കഴിച്ചുകൊണ്ടിരുന്ന ചിപ്‌സിന്റെ പാക്കറ്റും മറ്റൊന്നില്‍ മാനേജറുടെ മെസേജും കാണാം. 

"മീറ്റിങ്ങിനിടെ എനിക്ക് മാനേജര്‍ അയച്ച മെസേജ്, ഞാന്‍ പെട്ടോ?" എന്ന് കുറിച്ചാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മീറ്റിങ് നടക്കുന്നതിനിടെ ചിപ്‌സ് കൊറിച്ചുകൊണ്ടിരുന്നപ്പോള്‍ മൈക്ക് മ്യൂട്ട് ചെയ്യാന്‍ മറന്നുപോയതായിരുന്നു സംഭവിച്ച അബദ്ധം. ഒടുവില്‍ "നിങ്ങള്‍ക്ക് ദയവായി ആ മൈക്ക് ഒന്ന് മ്യൂട്ട് തെയ്യാമോ?, ചിപ്‌സ് കഴിക്കുന്ന ശബ്ദം വളരെ ഉച്ചത്തിലാണ്", എന്ന് മാനേജറുടെ മെസേജ് എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അമ്പമ്പോ..., എന്തൊരു വലിപ്പം'; ബോട്ടിന് അരികിലൂടെ പാഞ്ഞ് കൂറ്റന്‍ അനാക്കോണ്ട- വീഡിയോ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ