'അമ്പമ്പോ..., എന്തൊരു വലിപ്പം'; ബോട്ടിന് അരികിലൂടെ പാഞ്ഞ് കൂറ്റന്‍ അനാക്കോണ്ട- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2023 05:46 PM  |  

Last Updated: 22nd May 2023 05:48 PM  |   A+A-   |  

anaconda

ബോട്ടിന് അരികിലൂടെ കടന്നുപോകുന്ന കൂറ്റന്‍ അനാക്കോണ്ടയുടെ ദൃശ്യം

 

പാമ്പിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കൗതുകം ഉണര്‍ത്തുന്നതാണ്. പാമ്പുകളില്‍ ഏറ്റവും വലിപ്പമേറിയ ഒന്നാണ് അനാക്കോണ്ട. അതുകൊണ്ട് അനാക്കോണ്ട എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ അനാക്കോണ്ടയുടെ വീഡിയോയാണ് വൈറല്‍ ആകുന്നത്.

ബോട്ട് യാത്രയാണ് പശ്ചാത്തലം. ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലൂടെ പാഞ്ഞുപോകുന്ന അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് അമ്പരപ്പ് ഉളവാക്കുന്നത്. ബോട്ടിന് അരികിലൂടെയാണ് അനാക്കോണ്ട കടന്നുപോയത്. കൂറ്റന്‍ അനാക്കോണ്ടയുടെ രൂപമാണ് ദൃശ്യങ്ങളിലുള്ളത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നെഞ്ചൊപ്പം പ്രളയജലം; മകളെ രക്ഷിക്കാന്‍ നിലവിളിച്ച് അമ്മ, നീന്തിയെത്തി 'ദൈവത്തിന്റെ കൈകള്‍' (വീഡിയോ)

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ