
കനത്ത പ്രളയ കെടുതിയിലാണ് ഇറ്റലി. പ്രളയത്തിലും ഉരുള്‍പൊട്ടലിലും പതിമൂന്നു പേര്‍ മരിച്ചു. 36,000 പേരെ മാറ്റി പാര്‍പ്പിച്ചു. ഇരുപത് നദികളാണ് മിന്നല്‍ പ്രളയത്തില്‍ കരകവിഞ്ഞത്. പ്രളയജലത്തില്‍ നിന്നും ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
വെള്ളം കയറിയ വീടിന് മുന്നില്‍ നെഞ്ചൊപ്പം വെളത്തില്‍ കൈക്കുഞ്ഞുമായി സഹായം അഭ്യര്‍ത്ഥിച്ച അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരായി രക്ഷപ്പെടുത്തിയ വീഡിയോയാണ് പുറത്തുവന്നത്. 'എന്റെ മകളെ രക്ഷിക്കൂ... സഹായിക്കൂ' എന്ന് അമ്മ വിളിച്ചു പറയുന്നുണ്ട്. നീന്തിയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കുഞ്ഞിനെ രക്ഷപ്പെടുത്തി. അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി നീന്തി മറുകരയിലെത്തി മറ്റൊരാളെ ഏല്‍പ്പിച്ചതിന് ശേഷം അമ്മയെയും രക്ഷപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഈ വീഡിയോക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ കയ്യടിയാണ് ലഭിക്കുന്നത്. വടക്കു കിഴക്കന്‍ ഇറ്റലിയിലാണ് വെള്ളപ്പൊക്കം നാശംവിതച്ചത്. സെസീനയില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക