ടേക്ക് ഓഫിന് തൊട്ടുമുൻപ് പ്രസവ വേദന; വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി, വിഡിയോ

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു
വിമാനത്തിൽ പ്രസവിച്ച് യുവതി/ വിഡിയോ സ്ക്രീൻഷോട്ട്
വിമാനത്തിൽ പ്രസവിച്ച് യുവതി/ വിഡിയോ സ്ക്രീൻഷോട്ട്

ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിമാനത്തിൽ പ്രസവിച്ച് യുവതി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ഫ്രാന്‍സിലെക്കുള്ള  വിമാനത്തിലാണ് യുവതി പ്രസവിച്ചത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. 

പിന്നാലെ ജീവനക്കാർ യുവതിയെ സീറ്റിൽ നിന്നും മാറ്റുകയും മെഡിക്കൽ സ്റ്റാഫ് എത്തിയാണ് യുവതിയുടെ പ്രസവം നടത്തിയത്. 36 ആഴ്ചകള്‍ പിന്നിട്ട ഗര്‍ഭിണികള്‍ക്ക് മിക്ക വിമാന കമ്പനികളും യാത്രക്ക് അനുവാദം നല്‍കാറില്ല. ഡോക്ടറുടെ പ്രത്യേക നിര്‍ദേശമുണ്ടെങ്കില്‍ മാത്രമേ ഇത്തരം യാത്രകള്‍ അനുവദിക്കാറുള്ളു. അതുകൊണ്ടുതന്നെ വിമാനത്തിനകത്ത് പ്രസവം അന്നത് അപൂര്‍വകാര്യമാണ്.

സംഭവം യാത്രക്കാരിൽ ആരോ പകർത്തുകയും സോഷ്യൽമീഡിയയിൽ വൈറൽ ആവുകയും ചെയ്തു. ഒരു നീല പുതപ്പിൽ നവജാത ശിശുവിനെ 
മെഡിക്കൽ സ്റ്റാഫ് പൊതിഞ്ഞ് കൊണ്ടുവരുന്നതും വിഡിയോയിൽ കാണാം. മെഡിക്കൽ സ്റ്റാഫിനെയും വിമാന ജീവനക്കാരെയും യാത്രക്കാർ കയ്യടിച്ച് അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com