

ഏത് നാട്ടിലായാലും വിവാഹം ആഘോഷമാണ്. ലളിതമായും കോടികൾ പൊടിച്ചും വിവാഹം നടത്തുന്നവരുണ്ട്. അത്തരത്തിൽ അത്യാഡംബരമായി നടത്തിയ വിവാഹമാണ് ഇപ്പോൾ സോഷ്യൽമീഡിയയെ ഞെട്ടിക്കുന്നത്. വിവാഹമെന്ന് പറഞ്ഞാൽ 'ഈ നൂറ്റാണ്ടിന്റെ വിവാഹം'- എന്നാണ് ചിത്രങ്ങളും വിഡിയോയും കണ്ട് സോഷ്യൽമീഡിയ വാഴ്‌ത്തുന്നത്. ഏതാണ് 490 കോടി രൂപയാണ് വിവാഹത്തിന് വേണ്ടി പൊടിച്ചത്.
26കാരിയായ ടെക്സസ് സ്വദേശിനി മഡലെയ്ൻ ബ്രോക്ക്‌വേയുടെയും കാമുകൻ ജേക്കബ് ലാഗ്രോണുമായിരുന്നു വധുവരന്മാർ. നവംബർ 18ന് പാരീസിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു വിവാഹം. യൂട്ടയിലെ കാന്യോൺ പോയിന്റിലെ ആഡംബര റിസോർട്ടായ അമൻരിയിൽ നടത്തപ്പെട്ട ബാച്ചിലററ്റ് വീക്കോടെ ആയിരുന്നു വിവാഹ ആഘോഷങ്ങൾ ആരംഭിച്ചത്. ഇവിടെ ഒരു രാത്രി തങ്ങുന്നതിന് ഏറ്റവും കുറഞ്ഞ വാടക 2.62 ലക്ഷം രൂപയാണ് (3150 ഡോളർ). മൂന്നു ദിവസങ്ങളിലായി നടത്തിയ പാർട്ടിയിൽ ഓരോ ദിവസവും വ്യത്യസ്ത തീമുകളായിരുന്നു. തുടർന്ന് വിവാഹസംഘം നേരെ പാരീസിലേയ്ക്ക് പുറപ്പെട്ടു.
അതിഥികളെ പാരീസിലേയ്ക്ക് കൊണ്ടുപോകാനായി സ്വകാര്യ ജെറ്റുകളും തയാറാക്കിയിരുന്നത്. പാരീസ് ഒപ്പേറ ഹൗസിൽ വിവാഹത്തിന് മുന്നോടിയായി റിഹേഴ്സൽ ഡിന്നറും നടന്നു. കൊട്ടാരത്തിലെ എക്സ്ക്ലൂസീവ് ഹോട്ടലായ ലേ ഗ്രാൻഡ് കൺട്രോളിലായിരുന്നു വിവാഹസംഘത്തിന്റെ താമസം. ഇവിടുത്തെ ഏറ്റവും ആഡംബരം നിറഞ്ഞ സ്യൂട്ടിൽ ഒരു രാത്രി തങ്ങുന്നതിന് മാത്രം 11. 87 ലക്ഷം രൂപ (14,235 ഡോളർ) ചിലവാകും.
അതിഥികൾക്കായി പ്രൈവറ്റ് ലഞ്ചും ഒരുക്കിയിരുന്നു. ഈഫൽ ടവറിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ തയാറാക്കിയിരിക്കുന്ന ഒരു പൂന്തോട്ടത്തിലായിരുന്നു വിവാഹം നടന്നതെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. മറൂൺ 5 എന്ന പ്രശസ്ത ബാൻഡിന്റെ പ്രകടനവും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ കണ്ട് സോഷ്യൽമീഡിയ അമ്പരന്നിരിക്കുകയാണ്.
ഫ്ലോറിഡയിലെ മെഴ്‌സിഡസ് ബെൻസ് ഡീലറായ ബിൽ എസ്സറി മോട്ടോർസിന്റെ ചെയർമാനും സിഇഒയുമായ റോബർട്ട് ബോബ് ബ്രോക്ക്‌വേയുടെ മകളാണ് മഡലെയ്ൻ. മിസിസിപ്പി സർവകലാശാലയിൽ നിന്ന് ബിരുദധാരിയായ നാഷ്‌വില്ലിൽ നിന്നുള്ള ജേക്കബുമായി 2020 മുതലാണ് മഡലെയ്ൻ ഡേറ്റിംഗ് ചെയ്യാൻ തുടങ്ങിയത്. വിഡിയോയ്‌ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സ്വപ്നം കാണാൻ പോലും സാധിക്കാത്ത തരം വിവാഹമെന്നായിരുന്നു ചിലർ കുറിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates