മദ്യപിക്കുമ്പോള്‍ സൂക്ഷിക്കുക, 'വാളുവെച്ചാല്‍' പിഴ ബില്ലില്‍ വീഴും

വാളുവെച്ചാല്‍ 50 ഡോളറാണ് പിഴ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

 
അമിതമായി മദ്യപിച്ച് റെസ്റ്റോറന്റില്‍ ഉപഭോക്താക്കള്‍ ഛര്‍ദ്ദിക്കുന്ന പ്രവണത കൂടി വന്നതോടെ വാളുവെച്ചാല്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ഫീസ് ഈടാക്കി ഉടമകള്‍. അമേരിക്കയിലാണ് ഈ സംവിധാനം. മദ്യപിച്ച് ഛര്‍ദ്ദിച്ച് റെസ്റ്റോറന്റ് മോശമാക്കിയാല്‍ 50 ഡോളറാണ് പിഴയീടാക്കുക. 

'പ്രിയ മദ്യപാനികളെ, സ്വന്തം ഉത്തരവാദിത്വത്തില്‍ കുടിക്കുക, പരിധി ലംഘിക്കരുത്. ഞങ്ങളുടെ പൊതുയിടങ്ങളില്‍ ഛര്‍ദ്ദിച്ചാല്‍ 50 ഡോളര്‍ ക്ലീനിങ് ഫീസായി ബില്ലില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. മനസിലാക്കിയതിന് നന്ദി.'-  അമേരിക്കയില്‍  ഓക് ലാന്‍ഡിലെ ഭക്ഷണ ശാലയില്‍ എഴുതി വെച്ചിരിക്കുന്ന ഈ മുന്നറിയിപ്പ് ബോര്‍ഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. 

മുന്നറിയിപ്പ് ബോര്‍ഡ് വളരെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്. വൃത്തിയാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. മദ്യപിച്ച് ആളുകള്‍ റെസ്റ്റോറന്റിന്റെ ഉള്ളില്‍ ഛര്‍ദ്ദിക്കുന്നത് പതിവായപ്പോഴാണ് ഇങ്ങനെ 
ഒരു ബോര്‍ഡ് വെക്കാന്‍ തീരുമാനിച്ചതെന്നും ആളുകള്‍ ഇപ്പോള്‍ അത് മനസിലാക്കിയാണ് കുടിക്കുന്നതെന്നും ഉടമ പറഞ്ഞു. അമേരിക്കയിലെ പലയിടങ്ങളില്‍ ഇപ്പോള്‍ ഈ മാതൃത പിന്തുടരുന്നുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു റെസ്റ്റോറന്റില്‍ അവരുടെ മെനു കാര്‍ഡില്‍ മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മദ്യപിച്ച് റെസ്റ്റോറന്റില്‍ യുവതി ഛർദ്ദിച്ചതിന് പിഴയാടാക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് ഉടമയുമായി വളക്കുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. റെസ്‌റ്റോറന്റുകളില്‍ മാത്രമല്ല ഊബറിലും ഇപ്പോള്‍ ഈ സംവിധാമുണ്ട്. 20 മുതല്‍ 150 ഡോളര്‍ വരെയാണ് പിഴ ചുമത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com