കഴുത്തില്‍ പെരുമ്പാമ്പ്, മടിയില്‍ മുതല, പിന്നില്‍ കടുവ; ഇത് എന്തൊരു കുട്ടി!- വൈറല്‍ വീഡിയോ 

നൗമന്‍ ഹസന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
മുതലയും പെരുമ്പാമ്പുമായി കളിക്കുന്ന കുട്ടിയുടെ ദൃശ്യം
മുതലയും പെരുമ്പാമ്പുമായി കളിക്കുന്ന കുട്ടിയുടെ ദൃശ്യം
Published on
Updated on

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ഉണ്ടാക്കുമ്പോള്‍ മറ്റു ചിലത് ഭയം ജനിപ്പിക്കുന്നതാണ്. ഒരു കുട്ടിക്കൊപ്പം കൂറ്റന്‍ പാമ്പും മുതലയും കടുവയും ഉള്ള ദൃശ്യം കണ്ടാലോ, ഭയന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

നൗമന്‍ ഹസന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കസേരയില്‍ ഇരിക്കുന്ന കുട്ടിയെ ചുറ്റി പെരുമ്പാമ്പ് ഇഴയുന്നതും കുട്ടിയുടെ മടിയില്‍ മുതലക്കുഞ്ഞ് ഇരിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. കുട്ടി ഇരിക്കുന്ന കസേരയ്ക്ക് പിന്നില്‍ കടുവയെ കൂടി കണ്ടതോടെ, അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് കാഴ്ചക്കാര്‍. 

ഞൊടിയിടയില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഒരു പേടിയുമില്ലാതെയാണ് കുട്ടി പെരുമ്പാമ്പിനെ കൈ കൊണ്ട് പിടിച്ച് ഉയര്‍ത്തുന്നത്. കഴുത്തില്‍ ചുറ്റിയിരിക്കുന്ന പെരുമ്പാമ്പുമായി കുട്ടി കളിക്കുന്ന തരത്തിലുള്ളതാണ് വീഡിയോ. ഇത് അപകടമാണെന്നും ഇത്തരത്തില്‍ വന്യമൃഗങ്ങളോട് ഇടപഴകുന്നത് അബദ്ധമാണെന്നും തരത്തില്‍ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com