അണ്ണാ, ഒരു ലിഫ്‌റ്റ്! സ്കൂട്ടറിന്റെ പിന്നാലെ ഓടി നായ, അവസാനം പിൻസീറ്റിൽ യാത്ര; വൈറൽ വിഡിയോ

സ്‌കൂട്ടര്‍ യാത്രികന്റെയും നായയുടെയും അപൂര്‍വ സൗഹൃദം
ലിഫ്‌റ്റ് ചോദിച്ച് നായ/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
ലിഫ്‌റ്റ് ചോദിച്ച് നായ/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്

ണ്ണാ, ഒരു ലിഫ്റ്റ് തരാമോ? റോഡരികില്‍ നിന്ന നായയ്ക്ക് ലിഫ്റ്റ് കൊടുത്ത് ഇരുചക്ര യാത്രികൻ. സോഷ്യല്‍മീഡിയയില്‍ വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സ്‌കൂട്ടര്‍ യാത്രികന്റെയും നായയുടെയും അപൂര്‍വ സൗഹൃദത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്.

മഹാരാഷ്ട്രയിലാണ് സംഭവം എന്നാണ് സൂചന. റോഡരികില്‍ നിന്ന നായ സ്‌കൂട്ടറിന് പിന്നാലെ ഓടുന്നത് കണ്ട് സ്‌കൂട്ടര്‍ യാത്രികന്‍ സ്‌കൂട്ടറിന്റെ വേഗത കുറച്ചു. പിന്നീട് സൈഡില്‍ വാഹനം ഒതുക്കിയതിന് പിന്നാലെ നായ സ്‌കൂട്ടറില്‍ ചാടി കയറുന്നതും വിഡിയോയിൽ കാണാം. 

പിന്നാലെ വന്ന കാര്‍ യാത്രക്കാരാണ് നായുടെയും സ്‌കൂട്ടര്‍ യാത്രികന്റെയും വിഡിയോ പകര്‍ത്തിയത്. അദ്ദേഹത്തിന്റെ വലിയ മനസിനെ അഭിനന്ദിക്കണമെന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റ് ചിലര്‍ നായയ്ക്ക് ഇദ്ദേഹത്തെ മുന്‍ പരിചയം ഉണ്ടാകുമെന്നും കമന്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com