സോഷ്യല്‍മീഡിയയില്‍ തരംഗമായി ആകാശത്ത് പറന്നുയരുന്ന 'ഹനുമാന്'. ഛത്തീസ്ഗഢിലെ അംബികാപൂരില്‍ നിന്നാണ് ഈ കാഴ്ച. ദസറ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ആകാശത്ത് പറന്നുയരുന്ന ഹനുമാന് ഡ്രോണ്‍ എല്ലാവര്ക്കും കൗതുക കാഴ്ചയായി.
ഒരു മനുഷ്യന്റെ വലിപ്പത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹനുമാന് ഡ്രോണ്‍ ആകാശത്ത് പൊങ്ങി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ചുറ്റും ആളുകള്‍ ഭക്തിയോടെ മുകളിലേക്കും നോക്കി നില്ക്കുന്നു.
വിനല് ഗപ്ത എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. 2015ലും ഹനുമാന് ഡ്രോണ്‍ ആകാശത്ത് പൊങ്ങിയിട്ടുണ്ട്. ലുധിയാനയിലായിരുന്നു അത്. വിഡിയോയ്ക്ക് താഴെ ജയ് ശ്രീറാം വിളികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ