ബ്ലൂബെറി ചീസ് കേക്ക് ഇഷ്ടമാണോ? ബേക്കിങ് വേണ്ട, ഈസിയായി വീട്ടിലുണ്ടാക്കാം, റെസിപ്പി 

സ്ഥിരം പരീക്ഷണങ്ങളില്‍ നിന്ന് മാറി ഒരു വെറൈറ്റി ആഗ്രഹിക്കുന്നവര്‍ക്ക് ബ്ലൂബെറി ചീസ് കേക്കില്‍ ഒരു കൈ നോക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


വാരാന്ത്യങ്ങള്‍ പലര്‍ക്കും തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് അല്‍പസമയം സമാധാനത്തോടെ ഇരിക്കാന്‍ കിട്ടുന്ന ദിവസങ്ങളാണ്. ചിലര്‍ നല്ല ഭക്ഷണം കഴിക്കാനും മറ്റുചിലര്‍ ചില പാചക പരീക്ഷണങ്ങള്‍ നടത്താനുമൊക്കെ ഈ ദിവസങ്ങള്‍ വിനിയോഗിക്കും. സ്ഥിരം പരീക്ഷണങ്ങളില്‍ നിന്ന് മാറി ഒരു വെറൈറ്റി ആഗ്രഹിക്കുന്നവര്‍ക്ക് ബ്ലൂബെറി ചീസ് കേക്കില്‍ ഒരു കൈ നോക്കാം. 

കേക്ക് തയ്യാറാക്കുന്ന പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വച്ചതിന് ശേഷം ബിസ്‌ക്കറ്റ് പൊടിച്ച് അതിലേക്ക് ബട്ടറും പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്തതിന് ശേഷം പാനില്‍ നന്നായി പരത്താം. ഇത് ഒരു അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം. ഒരു ബൗളില്‍ ക്രീം ചീസ് എടുത്ത് അത് നന്നായി ഉടച്ച് മൃദുലമാക്കിയെടുക്കാം. അതിലേക്ക് വാനിലയും പഞ്ചസാരയുമിട്ട് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കണം. മറ്റൊരു പാത്രത്തില്‍ ഹെവി ക്രീം നന്നായി പതപ്പിച്ചെടുക്കാം. ഇവ രണ്ടും കൂടി വളരെ സാവധാനം മിക്‌സ് ചെയ്യണം. ഇത് തണുക്കാന്‍ വച്ചിരിക്കുന്ന കേക്ക് ട്രേയിലെ ബിസ്‌ക്കറ്റ് ലെയറിന് മുകളില്‍ ഓരേപോലെ പരത്താം. 

ബ്ലൂബെറി ടോപ്പിങ് തയ്യാറാക്കാനായി ഒരു പാനില്‍ ബ്ലൂബെറിയും നാരങ്ങാനീരും കോണ്‍ഫ്‌ളോറും പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ ചൂടാക്കാം. ഇത് തണുപ്പിച്ചതിന് ശേഷം കേക്കിന് മുകളിലേക്ക്  ഒഴിച്ച് നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഫ്രിഡ്ജില്‍ വച്ചതിന് ശേഷം വിളമ്പാം. രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതും നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com