മാരിമുത്തു/ഫോട്ടോ: ട്വിറ്റർ
മാരിമുത്തു/ഫോട്ടോ: ട്വിറ്റർ

'നെഞ്ച് വല്ലാതെ വേദനിക്കുന്നു, എന്തോ അപകടം സംഭവിക്കാൻ പോകുന്നതുപോലെ': അറംപറ്റി മാരിമുത്തുവിന്റെ ഡയലോ​ഗ്, വിഡിയോ

നെഞ്ച് വേദനിക്കുന്നുവെന്നും തനിക്കെന്തോ അപത്ത് വരുന്നത് പോലെ തോന്നുന്നു എന്നുമാണ് മാരിമുത്തു പറയുന്നത്
Published on

ടൻ മാരിമുത്തുവിന്റെ അപ്രതീക്ഷിത വിയോ​ഗം തമിഴ് സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സീരിയലിന്റെ ഡബ്ബിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇപ്പോൾ അദ്ദേഹം അവസാനമായി ഡബ്ബ് ചെയ്ത ഡയലോ​ഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നെഞ്ച് വേദനിക്കുന്നുവെന്നും തനിക്കെന്തോ അപത്ത് വരുന്നത് പോലെ തോന്നുന്നു എന്നുമാണ് മാരിമുത്തു പറയുന്നത്. 

'നെഞ്ച് വല്ലാതെ വേദനിക്കുന്നു. മനസ്സിന്റെ വേദനയാണോ, ശരീരത്തിന്റെ വേദനയാണോ എന്നറിയില്ല. എന്തോ ആപത്തിന്റെ സൂചന നെഞ്ചുവേദനയിലൂടെ കാണിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് വല്ലാതെ നെഞ്ചു വേദനിക്കുന്നു. ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് പോലെയുണ്ടോ. എനിക്കും അങ്ങനെ തോന്നുന്നു’’- മാരിമുത്തു വിഡിയോയിൽ പറയുന്നു. അറംപറ്റിയതുപോലെയായി ഡയലോ​ഗ് എന്നാണ് ആരാധകർ കുറിക്കുന്നത്. 

‘എതിര്‍നീച്ചല്‍’ എന്ന ഇതേ സീരിയലിന് ഡബ്ബ് ചെയ്യുന്നതിന് ഇടയിലാണ് അദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിന് മുന്‍പേ മരണപ്പെട്ടിരുന്നു. മുപ്പത്തിയേഴ് വര്‍ഷമായി അഭിനയ ലോകത്ത് സജീവമായിരുന്നു മാരിമുത്തു. എന്നാല്‍ തനിക്ക് എതിര്‍നീച്ചല്‍ എന്ന സീരിയലില്‍ അഭിനയിച്ചതിന് ശേഷമാണ് ശ്രദ്ധ കിട്ടിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.  രജനീകാന്തിന്റെ ജയിലര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന സിനിമ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com