'അപ്പോ, ഞാന്‍ ഇത്രയുംനാള്‍ തെറ്റായിട്ടാണോ ചിക്കന്‍ വിങ്‌സ് കഴിച്ചിരുന്നത്!', വൈറല്‍ വിഡിയോ 

സ്ഥിരമായി ചിക്കന്‍ വിങ്‌സ് കഴിക്കുന്നവരെ പോലും ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്
വിഡിയോ ദൃശ്യത്തിൽ നിന്ന്
വിഡിയോ ദൃശ്യത്തിൽ നിന്ന്

വിപറക്കുന്ന മൊരിഞ്ഞ ചിക്കന്‍ വിങ്‌സ് മുന്നില്‍ കിട്ടിയാല്‍ സന്തോഷമാകാത്തവര്‍ ആരാണുള്ളത്! ഫുട്‌ബോള്‍ മത്സരം കാണുമ്പോഴും സിനിമ കാണുമ്പോഴും കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോഴുമൊക്കെ ഒരു ബക്കറ്റ് ചിക്കന്‍ വിങ്‌സ് ഉണ്ടെങ്കില്‍ സംഗതി അടിപൊളിയാണ്. സ്ഥിരമായി ചിക്കന്‍ വിങ്‌സ് കഴിക്കുന്നവരെ പോലും ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

'അപ്പോ ഞാന്‍ ഇത്രയുംനാള്‍ തെറ്റായ രീതിയിലായിരുന്നല്ലെ വിങ്‌സ് കഴിച്ചുകൊണ്ടിരുന്നത്!' എന്ന അതിശയോക്തി കലര്‍ന്ന കാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചിക്കന്‍ വിങ്‌സ് കഴിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വിഡിയോയാണ് പോസ്റ്റിലുള്ളത്. രണ്ട് കൈയും ഉപയോഗിച്ച് ചിക്കന്‍ പിടിച്ചിരിക്കുന്ന പെണ്‍കുട്ടു ചിക്കന്‍ കഷ്ണം വായില്‍ കടിച്ചുപിട്ടയുടന്‍ രണ്ട് കൈകളും ഉപയോഗിച്ച് എല്ലുകള്‍ ഇരുവശത്തേക്കുമായി ഊരിയെടുക്കും. ഈ ട്രിക്ക് വിഡിയോ പങ്കുവച്ചിരിക്കുന്ന ആള്‍ പരീക്ഷിച്ചുനോക്കുന്നതും കാണാം. 

അതേസമയം, കമന്റ് ബോക്‌സില്‍ ചില എതിര്‍ സ്വരങ്ങളും ഉണ്ട്. ഇങ്ങനെ കഴിക്കുമ്പോള്‍ സോസ് ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി ആസ്വദിക്കാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നത്. ചിലരാകട്ടെ വൃത്തിയുടെ കാര്യത്തിലാണ് ആകുലപ്പെടുന്നത്. ചിക്കന്‍ തുറന്ന് പരിശോധിക്കാതെ കഴിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലെന്നാണ് ഇവരുടെ പക്ഷം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com