ചായക്കൊരു വെറൈറ്റി ആയാലോ? ഇതാ സിംപിള്‍ കാരമല്‍ ചായ! വിഡിയോ  

By സമകാലിക മലയാളം ഡെസ്ക്       |   Published: 24th September 2023 10:27 AM  |  

Last Updated: 24th September 2023 10:27 AM  |   A+A-   |  

CARAMEL_CHAI

വിഡിയോ സ്ക്രീൻഷോട്ട്

 

ചായ പലര്‍ക്കും ഒരു വികാരം തന്നെയാണല്ലേ, ദിവസത്തില്‍ ഏത് സമയത്ത് ചായ നീട്ടിയാലും മുഖത്തൊരു ചിരിയോടെ അത് അസ്വദിക്കുന്ന സൂഹൃത്തുക്കളുമുണ്ട്. എന്നും ഓരേപോലെ ചായ കുടിക്കുന്നത് ഇടയ്‌ക്കൊന്ന് മാറ്റിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് കാരമല്‍ ചായ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്ന ഒരു വിഡിയോയാണ് ഇത്. 

ചായ തിളപ്പിക്കുന്ന പാനിലേക്ക് ആദ്യം പഞ്ചസാര ഇട്ടുകൊണ്ടാണ് കാരമല്‍ ചായ തയ്യാറാക്കാന്‍ തുടങ്ങുന്നത്. പഞ്ചസാര കാരമലൈസ് ചെയ്‌തെടുത്തശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കും. ഇതിലേക്ക് ചായപ്പൊടിയും ഏലക്കയും ഇട്ടശേഷം പാലും ചേര്‍ത്ത് തിളപ്പിച്ചെടുക്കും. കാരമല്‍ ചായ റെഡി!.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒറ്റയടുക്കിന് നിറഞ്ഞു തുളുമ്പിയ 13 ബിയർ മഗ്ഗുകള്‍, 'വെയിട്രസിന്റെ ശക്തി അപാരം'; വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ