ഗണപതിയെ ഒരുക്കാന്‍ വറപൊരികള്‍! ചിപ്‌സ് കൊണ്ടലങ്കരിച്ച വിഗ്രഹം; കൗതുകമായി വിഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 29th September 2023 10:48 AM |
Last Updated: 29th September 2023 10:48 AM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
ഗണപതി ഭഗവാന്റെ ജന്മദിനത്തോടനുബന്ധിച്ച് കൊണ്ടാടുന്ന ഗണേശ ചതുര്‍ത്ഥി 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്. അവസാന ദിവസം ഗണപതി വിസര്‍ജന്‍ നടത്തി 'ഗണപതി ബാപ്പ മോറിയ' എന്ന് ആര്‍പ്പുവിളിച്ച് ഭക്തര്‍ ഗണപതിയോട് വിടപറയും. ഇതിനായി ഗണപതി വിഗ്രഹം അലങ്കരിച്ചുവച്ച് വഴിപാടുകളും പൂജകളുമൊക്കെ നടക്കും.
പരമ്പരാഗത രീതിയില്‍ പിച്ചളയില്‍ തീര്‍ത്ത ഗണപതിയെ മുതല്‍ തടിയും ക്രിസ്റ്റലുകളും കൊണ്ട് അലങ്കരിച്ച വിഗ്രഹം വരെ ആഘോഷദിനങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ വറപൊരികള്‍ കൊണ്ട് ഗണേശ വിഗ്രഹം അലങ്കരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇത്തവണ ഗണപതി വിസര്‍ജന്‍ നടത്താന്‍ ഒരുക്കിയ ഗണപതിയുടെ വിഗ്രഹത്തില്‍ ബനാന ചിപ്‌സും ഉരുളക്കിളങ്ങ് വറുത്തതും ഒക്കെയാണ് സ്ഥാനംപിടിച്ചത്. ഇതിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബോംബെ ഫുഡി ടെയില്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഗണപതി വിഗ്രഹത്തില്‍ പലഹാരങ്ങള്‍ കൊണ്ട് അലങ്കരിച്ചതിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള വേഫര്‍ മുതല്‍ പല ആകൃതിയിലുള്ള ചിപ്‌സ്, ഉരുളക്കിഴങ്ങ് വറുത്തത്, പഴം വറുത്തത് എന്നിവയൊക്കെ ഉപയോഗിച്ചാണ് ഗണപതിയെ അലങ്കരിച്ചൊരുക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ