1101 കിലോ ഭാരം, അലങ്കരിച്ചിരിക്കുന്നത് സ്വർണം കൊണ്ട്, വിനായക ചതുർഥിക്ക് ഭക്തരുടെ ഒരു ഒന്നൊന്നര ലഡു; വിഡിയോ

By സമകാലിക മലയാളം ഡെസ്ക്       |   Published: 28th September 2023 05:36 PM  |  

Last Updated: 28th September 2023 05:36 PM  |   A+A-   |  

ladoo

ഭക്തർ സമർപ്പിച്ച ഭീമൻ ലഡു/ ഇൻസ്റ്റ​ഗ്രാം

 

ത്തരേന്ത്യയിലെ വലിയ ആഘോഷമാണ് ​ഗണേശ ചതുർഥി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ മധുരപലഹാരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മധുരപ്രിയനായ വിനായകന് മധുപലഹാരങ്ങളാണ് വഴിപാടായി ഭക്തർ സമർപ്പിക്കുന്നത്.

അത്തരത്തിൽ മഹാരാഷ്ട്രയിലെ നാ​ഗ്‌പൂരിൽ ഭക്തർ സമർപ്പിച്ച ഒരു ലഡു ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ലഡു എന്ന് പറഞ്ഞാൽ 1,101 കിലോ ഭാരം വരുന്ന ഒരു ഒന്നൊന്നര ലഡു. അഞ്ചടിയാണ് ലഡുവിന്റെ വലിപ്പം. ലഡുവിനെ അലങ്കരിക്കാൻ 24 ക്യാരറ്റ് സ്വർണമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. 

ദോയാഷ് പത്രാബെ എന്ന ഡിജിറ്റൽ ക്രിയേറ്റർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 22 പേരടങ്ങുന്ന സംഘമാണ് ഭീമൻ ലഡു നിർമാണത്തിന് പിന്നിൽ. 320 കിലോഗ്രാം ചണബെസൻ, 320 കിലോഗ്രാം  നെയ്യ്, 400 കിലോഗ്രാം പഞ്ചസാര, 61 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്‌സ്, ഗുലാബ് ജൽ എന്നിയാണ് ലഡു ഉണ്ടാക്കാൻ എടുത്തിരിക്കുന്നത്. ചേരുവകൾ വലിയ സ്റ്റീൽ സ്ട്രക്ചറിൽ ക്രമീകരിക്കുന്നതു മുതൽ ലഡു അലങ്കരിക്കുന്നതു വരെ വിഡിയോയിൽ കാണിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'എനിക്ക് വേണ്ട, ഫ്രഞ്ച് ഫ്രൈസ് ജങ്ക് ഫുഡാണ്, വയറുവേദന എടുക്കും'; സോഷ്യൽ മീഡിയയിൽ താരമായി കൊച്ചുമിടുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ