തീരെ ചെറിയ ജീവികളാണെങ്കിലും ലോകത്ത് 12,000ത്തില്‍പ്പരം ഉറുമ്പുകളുണ്ട്. ഉറുമ്പുകളുടെ കഴിവുകളെ പ്രശംസിക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ ഉറുമ്പുകള്‍ വെള്ളത്തിന് മുകളില്‍ നീളമേറിയ ഒരു പാലം നിര്‍മ്മിച്ച് അതിലൂടെ സഞ്ചരിക്കുന്ന ഒരു വിഡിയോ സാമൂഹ്യമാധ്യങ്ങളില്‍ ശ്രദ്ധനേടുകയാണ്.
വിഡിയോയില്‍ വെള്ളത്തിന് കുറുകെ നിര്‍മ്മിച്ച പാലത്തിലൂടെ ഉറുമ്പുകള്‍ സഞ്ചരിക്കുന്നതും കരയില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവരെയും കാണാം. ഉറുമ്പുകളുടെ കഠിന പ്രയത്‌നം വെളിവാക്കുന്ന വിഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയാണ്. വിഡിയോ 607കെ കാഴ്ചക്കാരെയും കടന്ന് മുന്നേറുകയാണ്. 6.8കെയിലധികം ആളുകള്‍ ഇതുവരെ വിഡിയോ ലൈക്ക് ചെയ്തു.
'ഉറുമ്പുകള്‍ വെള്ളം കടക്കാന്‍ ഒരു പാലം പണിയുന്നു' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. പാലത്തില്‍ ഉറുമ്പുകള്‍ വ്യത്യസ്ത ദിശകളിലേക്ക് നീങ്ങാന്‍ കഴിയും വിധം വളവുകളും ക്രോസിങ്ങുകളുമുണ്ട്. വിഡിയോ കണ്ട് 'എനിക്കിത് ലോകത്തിലെ ഏഴാമത്തെയും എട്ടാമത്തെയും അത്ഭുതമാണ്.' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക