ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിചിത്രമായ കോമ്പിനേഷന്‍ ഭക്ഷണങ്ങള്‍, വ്യത്യസ്തമായ പാചകരീതികള്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. മിക്കവര്‍ക്കും ഇഷ്ടപ്പെട്ട പലഹാരങ്ങളിലൊന്നാണ് സോന്‍ പാപ്ടി. മധുരമൂറുന്ന സോന്‍ പാപ്ടി ആര്‍ക്കുമൊന്നും വാങ്ങി വായിലിടാന്‍ തോന്നും. ഇതിന്റെ രുചിയാണ് വില്‍പ്പനക്കാരുടെ പിന്‍ബലം. ദീപാവലിയോടനുബന്ധിച്ച് മധുരപലഹാരങ്ങളുടെ കൂട്ടത്തില്‍ സോന്‍ പാപ്ടിയുടെ വില്‍പ്പനയും പൊടിപൊടിച്ചിട്ടുണ്ട്. ഇപ്പോള്‍ വൃത്തിഹീനമായി സോന്‍ പാപ്ടി തയ്യാറാക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.
സോന്‍ പാപ്ടി മാവിന്റെ ഒരു വലിയ കൂമ്പാരം കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. മാവ് ഒരു ഷീറ്റില്‍ ഇട്ട് പരത്തുന്നതും എണ്ണയിലോ നെയ്യിലോ ഇട്ട് ചൂടാക്കുന്നതും അടക്കം സോന്‍ പാപ്ടി തയ്യാറാക്കുന്ന വിധം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. വൃത്തിഹീനമായ രീതിയില്‍ സോന്‍ പാപ്ടി തയ്യാറാക്കുന്നതിനെതിരെ നിരവധിപ്പേരാണ് കമന്റുകളിലൂടെ പ്രതികരിച്ചത്.
പലഹാരം തയ്യാറാക്കുന്നതിന്റെ ഒരു ഘട്ടത്തില്‍ ഭിത്തിയില്‍ ഇട്ട് മാപ്പ് കുഴയ്ക്കുന്നതും കാണാം. ഒടുവില്‍ സോന്‍ പാപ്ടി ബേസില്‍ ഇട്ട് അടച്ച ശേഷം അതിന് മുകളില്‍ കയറി നിന്ന് ജോലിക്കാര്‍ ചവിട്ടുന്നതാണ് വിഡിയോയുടെ അവസാനം. ഇന്ത്യ സ്ട്രീറ്റ് ഫുഡ് നിരോധിക്കണമെന്നും മറ്റും പറഞ്ഞ് നിരവധി കമന്റുകളാണ് ഇതിനെതിരെ പ്രത്യക്ഷപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക