ക്യാന്‍വാസില്‍ നിറങ്ങളുടെ മായാജാലം സൃഷ്ടിച്ച് മൂന്ന് വയസ്സുകാരൻ; ലോകശ്രദ്ധ നേടി ജർമനിയുടെ 'മിനി പിക്കാസോ'

സെപ്റ്റംബറിൽ ലോറന്‍റ് വരച്ച് ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു
mini Picasso
ലോകശ്രദ്ധ നേടി ജർമനിയുടെ 'മിനി പിക്കാസോ'എക്സ്
Published on
Updated on

ബെർലിൻ: ജർമനിയിലെ ന്യൂബ്യൂണിൽ നിന്നുള്ള മൂന്ന് വയസ്സുകാരൻ ലോറന്‍റ് ഷ്വാർസിനെ ലോകം ഇന്ന് അറിയുന്നത് 'മിനി- പിക്കാസോ' എന്നാണ്. അവനെക്കാൾ രണ്ടും മൂന്നും മടങ്ങ് വലുപ്പമുള്ള ക്യാൻവാസിൽ അവൻ സൃഷ്ടിച്ചെടുക്കുന്ന അതിമനോഹരമായ ചിത്രങ്ങൾ‌ സോഷ്യൽമീഡിയയിലും ഹിറ്റാണ്. സോഷ്യൽമീഡിയയാണ് അവന് മിനി-പിക്കാസോ എന്ന പേര് നൽകിയത്.

മാതാപിതാക്കൾ സ്ഥാപിച്ച സ്റ്റുഡിയോയിലാണ് ലോറന്റ് ചിത്രങ്ങൾ വരയ്ക്കുന്നത്. റോളറും ബ്രഷുകളും വിരലുകളും ഉപയോ​ഗിച്ച് നിറങ്ങളുടെ അതിമനോഹരമായ കലാസൃഷ്ടി അവൻ ക്യാൻവാസിൽ സൃഷ്ടിക്കും. ലോറന്റ് വരച്ച ചില ചിത്രങ്ങൾ മാതാപിതാക്കൾ വിൽപ്പനയ്ക്ക് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ കുടുംബം അവധിക്കാലം ചെലവഴിച്ച ഒരു ഹോട്ടലിൽ വച്ചാണ് ലോറന്‍റിന്‍റെ കലാപ്രതിഭ കണ്ടെത്തിയതെന്ന് അമ്മ ലിസ ഷ്വാർസ് പറയുന്നു. വീട്ടിൽ മടങ്ങിയ എത്തിയപ്പോൾ ലോറന്‍റ് വരയ്ക്കാൻ കൂടുതൽ താൽപര്യം കാണിച്ചുവെച്ചും അവർ പറഞ്ഞു.

പിന്നീട് മാതാപിതാക്കള്‍ അവന് ക്യാൻവാസുകൾ വാങ്ങി നൽകി. അവൻ മനോഹരമായി അതിൽ ചിത്രങ്ങൾ വരച്ചു. സമൂഹമാധ്യമത്തിൽ ലോറന്റ് വരച്ച ചിത്രങ്ങൾ പങ്കുവെച്ചതോട് ജനപ്രീതി വര്‍ധിച്ചു. ഇൻസ്റ്റാ​ഗ്രാമിൻ വെറും നാല് ആഴ്ചകൊണ്ട് മിനി-പിക്കാസോയെ പതിനായിരത്തോളം ആളുകൾ ഫൊളോ ചെയ്യാൻ തുടങ്ങി. ഇപ്പോൾ 90,000 ഫോളോവേഴ്‌സ് ലോറന്റ് എന്ന ഈ മൂന്ന് വയസ്സുകാരനുണ്ട്.

സെപ്റ്റംബറിൽ ലോറന്‍റ് വരച്ച് ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് യൂറോയ്ക്ക് ലോറന്‍റിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ വാങ്ങിയത്. എന്നാൽ ലോകശ്രദ്ധ നേടിയ ആദ്യത്തെ കുട്ടി കലാകാരനല്ല ലോറന്റ്. 2022-ൽ 10 വയസ്സുള്ള അമേരിക്കാരനായ ആന്ദ്രെസ് വലെൻസിയ വരച്ച ചിത്രങ്ങൾ ലക്ഷക്കണക്കിന് ഡോളറിനാണ് വിറ്റ് പോയത്. അതുപോലെ, 1990കളിൽ റൊമാനിയൻ-അമേരിക്കൻ കലാകാരി അലക്‌സാന്ദ്ര നെചിറ്റ അവരുടെ 12 വയസ്സിൽ പൊതുജനശ്രദ്ധ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com